ലോക ജലദിനം
ഓരോതുള്ളി ജലവും അമൂല്യം
ജലമില്ലെങ്കിൽ ഒന്നുമില്ല.
ഈ ജലദിനത്തിൽ ഒരു എളിയ സന്ദേശം.
നാം പൈസ മുടക്കി വീടുവയ്ക്കാനൊരുങ്ങുമ്പോൾ ആദ്യം കിണറു കുഴിക്കുന്നു. അവിടെ ശുദ്ധമായ കുടിവെള്ളമാണ് ലഭിക്കുന്നതെങ്കിൽ നാം ഭാഗ്യമുള്ളവരാണ്. നാം മാത്രമല്ല, ശുദ്ധമായ കുടിവെള്ളം കിട്ടാതെ ബുദ്ധിമുട്ടുന്ന, നമ്മുടെ ചുറ്റിനും ജീവിക്കുന്ന അയൽക്കാരും ഭാഗ്യവാന്മാരാണ്.. എന്നാൽ, ഞാൻ പൈസകൊടുത്തു വാങ്ങിയ സ്ഥലത്തെ കിണർ എൻെറ കുടുംബത്തിൻെറമാത്രം എന്ന സ്വാർത്ഥത ഉണ്ടാകരുത്. കാരണം കുടിവെള്ളം ജീവനാണ്; ജീവരക്ഷകനാണ് കുടിവെള്ളം ഓരോ ജീവൻെറയും അവകാശമാണ്.
അയൽവാസിയും അതറിയാൻ ബാദ്ധ്യസ്ഥനാണ്. ഞാൻ പൈസകൊടുത്ത് വാങ്ങിയ സ്ഥലമാണ്. എനിക്കിഷ്ടമുള്ളതു ചെയ്യാം എന്നൊരു പ്രവണത അവരും ഉപേക്ഷിക്കണം. കാരണം കിണറിൻെറ പരിസരപ്രദേശങ്ങിൽനിന്നു് ഉറവയായി ഒഴുകിയെത്തുന്ന ഓരോ തുള്ളി ജലവും ശുദ്ധമായിരിക്കണം. അതിൽ ശ്രദ്ധാലുവായിരിക്കണം. അത് ഓരോ പൌരൻെറയും കടമയാണ്. അയലത്തെ കിണറിൻെറ സമീപം കക്കൂസ് ടാങ്ക് പണിയുക, മാലിന്യങ്ങൾ നിക്ഷേപിക്കുക, അലക്കുകല്ലു കെട്ടി അതിലിട്ടു വിഴുപ്പുതുണികൾ കഴുകുക, തുപ്പുക, മൂത്രമൊഴിക്കുക തുടങ്ങിയ ജലദ്രോഹങ്ങൾ ചെയ്യാതിരിക്കണം എന്നാണ് ഈ ജലദിനത്തിൽ എനിക്കു പറയാനുള്ളത്.
ഈ ഭൂമിയിലാണ് നാമേവരും ജനിച്ചത്. ഇവിടെ സ്വർഗ്ഗവും നരഗവും പണിയുന്നത് നമ്മുടെ വിവരവും വിവേകവും അടിസ്ഥാനമാക്കി നാം ചെയ്യുന്ന ഓരോ പ്രവൃത്തികളാണ്. പ്രകൃതിയെ ദ്രോഹിക്കാതെ ജീവിക്കാനുള്ള സന്മനസ്സുണ്ടാവട്ടെ ഓരോ മനുഷ്യ മനസ്സുകളിലും. അഖിലചരാചരങ്ങൾക്കും കുളിരേകി ജീവിക്കാം. ലോക ജലദിനാശംസകളോടെ,
ദേവി നെടിയൂട്ടം,
ചേന്ദമംഗലം
മാർച്ച് 22, 2023.
VAANEEKRUPA വാണീകൃപ
ഞാനും എൻ്റെ ചിന്തകളും
Monday, March 21, 2022
Monday, January 17, 2022
കവിതയിലെ ആധുനികത
എന്താണ് സാഹിത്യം
ശക്തവും ഓജസ്സുള്ളതുമായ വാക്യങ്ങളിലൂടെ ആശയവിനിമയം നടത്തുന്ന കലയാണ് സാഹിത്യരചന. സാഹിത്യത്തെ ഗദ്യം, പദ്യം എന്നീ രണ്ടു വിഭാഗങ്ങളിലായി ആസ്വദിക്കുന്നു. ഗദ്യമായാലും പദ്യമായാലും നാടിൻെറയും മനുഷ്യരുടെയും നന്മയും അതിലൂടെയുള്ള ഉന്നമനവും ആയിരിക്കണം സാഹിത്യരചനകളുടെ ലക്ഷ്യം. സാഹിത്യത്തിൽ ഉത്കൃഷ്ടവും ശ്രേഷ്ഠവുമാണ് കാവ്യകല.
ആരാണ് കവി
സഹാനുഭാവനും സഹൃദയനും ആയിരിക്കും മിക്കവാറും കവികൾ.
വിഷയമേതായാലും വിത/അന്തസ്സത്ത ചോരാതെ രചന നടത്തുവാൻ ഭാവാത്മകമായ ആശയവിനിമയസിദ്ധിയുള്ളവരും സന്ദർഭോചിതമായി പദങ്ങളുടെ മൂർഛകൂട്ടുവാനും മൃദുലമാക്കുവാനും പാടവമുള്ളവരും ആയിരിക്കണം കവികൾ.
യഥാർത്ഥമോ അയഥാർത്ഥമോ ആയ വസ്തുതകളെ സ്വയം അനുഭവിക്കുന്നതുപോലെയോ അനുഭവിക്കേണ്ടിവന്നാലുണ്ടായേക്കാവുന്ന നിരീക്ഷണത്തിലൂടെയോ ആശയസമ്പുഷ്ടമായ വിഷയങ്ങളാക്കി വർണ്ണനാതീതമായി പ്രകാശിപ്പിക്കുവാൻ കഴിവുള്ളവരായിരിക്കണം കവികൾ. ക്രിയകളുടെയും ചിന്തകളുടെയും വികാരങ്ങളുടെയും പരസ്പരബന്ധത്തെയും അവയുടെ മൂല്യത്തെയും കുറിച്ച് ബോധവാനായിരിക്കണം കവി. വസ്തുതകൾ പരിഷ്കരിച്ച് അവയ്ക്ക് നൂതനരൂപം നല്കാൻ പോന്ന ഭാവനാശക്തിയുള്ളവരായിരിക്കണം ഓരോ കവിയും. കാൽപനികവസ്തുതകൾകൊണ്ട് ചുറ്റുപാടുകളെയും കഥാപാത്രങ്ങളെയും സൃഷ്ടിക്കുവാൻ വൈഭവമുള്ളവനായിരിക്കണം കവി. കാലാനുസൃതമായും സമയോചിതമായും മേൽപ്പറഞ്ഞ കഴിവുകളെ പ്രയോഗിക്കുവാൻ വേണ്ടത്ര വിവേചനശക്തിയുണ്ടാവണം ഓരോ കവിക്കും.
എന്താണ് കവിത
സഹാനുഭാവനും സഹൃദയനുമായ ഒരു കവിയുടെ ആത്മാവിഷ്കാരംതന്നെയായിരിക്കും നല്ല കവിതകൾ. വികാരങ്ങളുടെ അനർഗ്ഗളമായ കുത്തൊഴുക്കാണ് കവിത എന്നു പറയാനുള്ള കാരണവുമതുതന്നെയായിരിക്കണം.
മനുഷ്യൻെറയും പ്രകൃതിയുടെയും പ്രതിച്ഛായയാണ് കവിത. കരുത്തുറ്റ വികാരങ്ങളുടെ നൈസർഗിഗമായ ബഹിർഗമനമാണ് എല്ലാ നല്ല കവിതയും എന്നാണ് പ്രസിദ്ധകവി വേഡ്സ് വർത്ത് കവിതയെക്കുറിച്ച് പറഞ്ഞുവച്ചിരിക്കുന്നത്. നാടകകൃത്തും കവിയുമായ ശ്രീ. വിശ്വനാഥകവിരാജൻ തൻെറ സാഹിത്യദർപ്പണത്തിലൂടെ വാക്യം രസാത്മകം കാവ്യം എന്നാണ് കാവ്യത്തെ നിർവ്വചിച്ചിരിക്കുന്നത്. അനുവാചകരിൽ ആഹ്ളാദം ജനിപ്പിക്കുംവിധം അർത്ഥസമ്പുഷ്ടമായ പദങ്ങളെ ഉചിതമായ രീതിയിൽ വാക്യങ്ങളിൽ പ്രയോഗിക്കുന്ന രചനകളെ കാവ്യാത്മകമെന്ന് വിശേഷിപ്പിക്കാം. അനുവാചകരെ അനുഭൂതിദായകമായ ഒരു പ്രത്യേകതലത്തിലേക്ക് ഉയർത്തുന്ന അത്തരം രചനകളെയാണ് കവിത എന്നു വിളിക്കുന്നത്. ഒരു കവിയുടെ വിതയുള്ള സാഹിത്യസൃഷ്ടിയാണ് കവിത എന്നു ചുരുക്കം. കവിതയിൽ നല്ല ആശയമുണ്ടായിരിക്കണം. കല്ലുകടിയില്ലാതെ അനായാസേന ചൊല്ലാൻ സാധിക്കണം. ശ്രവണസുഖവും വേണം. അതിനാണ് പൂർവ്വസൂരികൾ അക്ഷരങ്ങളെ ഗുരു, ലഘു എന്നു തിരിച്ച് ഗണങ്ങളാക്കി പദങ്ങളെ വിന്യസിച്ച് വിവിധ താളങ്ങളാക്കി ഒരു ചട്ടക്കൂടിൻെറ ഉള്ളിൽ കവിത രചിച്ചിരുന്നത്. കാവ്യഭാവന ജന്മവാസനയാണ്. ജന്മസിദ്ധമായ ആ കഴിവുള്ള ആർക്കും കുറച്ചു പരിശ്രമിച്ചാൽ കൈവരുന്ന കലയാണിത്.
എന്താണ് ആധുനികം? എന്താണ് കവിതയിലെ ആധുനികോദ്ദേശ്യം?
പൊതുവായിപ്പറഞ്ഞാൽ സംഗതികളുടെ എളുപ്പത്തിലുള്ള ആവിർഭാവമാണ് ആധുനികം.
കുറെ പദങ്ങള്‍ ഇഷ്ടത്തിനനുസരിച്ച് നിരത്തിയാൽ അത് കവിത ആകുമോ? അതാണോ ആധുനികംകൊണ്ടുദ്ദേശിക്കുന്നത്. ഒരു വളയത്തിൻെറ ഉള്ളിലൂടെ ചാടിയാൽ അതൊരു കലയാകും. എന്നാൽ, വളയമില്ലാതെ ചുമ്മാ ചാടുവാൻ ആർക്കാണ് സാധിക്കാത്തത്. കൈ നനയാതെ മീൻ പിടിക്കുന്ന രീതിയാണ് ആധുനികകവിത എന്നപേരിൽ കവിതയ്ക്കു പുതിയ രൂപം നൽകിയതിൽ ഇപ്പോൾ കാണാനാകുന്നത്. അലസതയുടെ ന്യായീകരണം എന്നു പറയാം. ഒരു ഉദാഹരണം പറയാം. ഒരേ ക്ലാസ്സിൽ പഠിച്ച കുട്ടികൾക്ക് പരീക്ഷവയ്ക്കുമ്പോൾ പല കുട്ടികൾക്കും മാർക്കിൽ വ്യത്യസ്തത ഉണ്ടാകുന്നത് എന്തുകൊണ്ടാണ്? ശ്രദ്ധയോടെ പഠിക്കാൻ ശ്രമിച്ച കുട്ടികളുടെ കഴിവിൻെറ ഫലമല്ലേ അവർക്ക് റാങ്കുകൾ കരസ്ഥമാക്കാനാവുന്നത്.
ഉദാഹരണങ്ങൾ വേറെയുമുണ്ട്. ഒരു വീട് എത്രതന്നെ ആധുനികമായി നിർമ്മിച്ചാലും അളവുനോക്കി കന്നിമൂലയിൽ കുറ്റിയടിക്കുന്നതും അടിത്തറ പണിയുന്നതും കട്ടിളയും ജനാലയും വാതിലുകളും നടക്കല്ലും പണിയുന്നതൊക്കെ നാമുപേക്ഷിക്കുമോ? കവിതയുടെ കാര്യവും മറിച്ചല്ല. അതിന്‍റെ നാരായവേരായ പ്രാചീനത നഷ്ടപ്പെടുത്താതെ വരികൾ ചിട്ടപ്പെടുത്തുമ്പോൾത്തന്നെയാണ് അതൊരു പരിപൂർണ്ണ കവിതയാവുന്നത് എന്നുതന്നെ ഉറപ്പിച്ചുപറയേണ്ടിയിരിക്കുന്നു. അതുതന്നെയാണ് കവിതയിലെ വൃത്തം. "പദ്യം വാര്‍ക്കുന്ന തോതല്ലോ വൃത്തമെന്നിഹ ചൊല്‍വത്". എന്നാണ് പ്രമാണം. വൃത്തത്തെ ഭാഷാവൃത്തങ്ങള്‍ എന്നും, സംസ്കൃത വൃത്തങ്ങള്‍ എന്നും രണ്ടായി തിരിച്ചിട്ടുണ്ട്. കേക, കാകളി, മഞ്ജരി, നതോന്നത തുടങ്ങിയവയെ ഭാഷാവൃത്തങ്ങള്‍ ആയി അംഗീകരിച്ചിരിക്കുന്നു. ഇവ ഈരടികളായിട്ടാണ് എുഴുതുന്നത്. ഇവയുടെ പാദങ്ങൾ മാത്രയടിസ്ഥാനത്തിലാണ്.
സംസ്കൃത വൃത്തങ്ങള്‍ നിരവധിയാണ്. ഇവ നാലുവരി ശ്ലോകങ്ങളായിട്ടാണ് എഴുതുന്നത്. സ്രഗ്ദ്ധര, മാലിനി, പുഷ്പിതാഗ്ര, ശാര്‍ദ്ദൂലവിക്രീഡിതം, വസന്തതിലകം, തുടങ്ങിയവയാണ് മുന്നേ ചിട്ടപ്പെടുത്തിയ സംസ്കൃതവൃത്തങ്ങളിൽ ചിലത്.
പദങ്ങളിൽ ലഘു, ഗുരു അടിസ്ഥാനത്തിലും മാത്രകളുടെ അടിസ്ഥാനത്തിലും ഗണം തിരിക്കാൻ മനസ്സിലാക്കിയാൽ നമുക്ക് പുതിയ താളങ്ങൾ(വൃത്തം) ചിട്ടപ്പെടുത്താനും അവയിൽ നല്ലനല്ല കവിതകൾ രചിക്കുവാനും സാധിക്കും. ലക്ഷണമെഴുതി നാമകരണവും ചെയ്താൽ അതൊരു പുതിയ വൃത്തമായി കണക്കാക്കുകയും ചെയ്യാം.
ഒരു കവിതയ്ക്ക് പൂര്‍ണ്ണരൂപം കൈവരണമെങ്കില്‍ അതിനു വേണ്ടതായ മാനദണ്ഡങ്ങൾ അനുസരിക്കുകതന്നെ വേണം. അവിയലിൻെറ അരപ്പിട്ട് സാമ്പാർ വയ്ക്കുന്നതുപോലെയാണ് താളമില്ലാതെ എഴുതുന്ന കവിതകൾ. ഓലമേഞ്ഞതായാലും ഓടുമേഞ്ഞതായാലും വാർക്കവീടായാലും വീടിനുവേണ്ടതൊക്കെയുണ്ടെങ്കിലേ അതിനെ വീടെന്നു വിളിക്കാൻ സാധിക്കൂ. അല്ലാത്തതിനെ ടെൻറ്, കുടിൽ, കൂര എന്നൊക്കെയല്ലേ നാം പറയുന്നത്.
സാധാരണമെന്നു തോന്നിക്കുന്ന സംഭവങ്ങളിലെ അസാധാരണതകൾ പ്രാചീന കവിഭാഷകളിൽനിന്ന് ആധുനീകരിച്ച് സാധാരണ ജനങ്ങൾ ഉപയോഗിച്ചുവരുന്ന പദങ്ങൾ കണ്ടെത്തി വളരെ ലളിതമായി, ആർക്കും മനസ്സിലാകുംവിധം രചനകൾ നടത്തുക എന്നതല്ലേ ആധുനികത കൊണ്ടുദ്ദേശിക്കേണ്ടത്. തിരക്കുപിടിച്ച ജീവിതസാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന കവാതാസ്വാദകർക്ക് ഒരു നിഘണ്ടുനോക്കി പദങ്ങളുടെ അർത്ഥം കണ്ടുപിടിച്ച് മനസ്സിലാക്കേണ്ടി വരാതിരിക്കാൻ പ്രയോജനകരമാകണം ആധുനികത. മറ്റു മേഖലകളിലെല്ലാം ആധുനികതകൊണ്ട് അർത്ഥമാക്കുന്നതും ഇതുതന്നെയല്ലേ.
പ്രകൃതിയോടലിഞ്ഞുചേർന്ന ഗ്രാമീണത നിറഞ്ഞ എളിയ ഭാഷയിലൂടെ കവിത ആവിഷ്കരിക്കുന്ന രീതിയല്ലേ വാസ്തവത്തിൽ ഈ ആധുനികതകൊണ്ട് ഉണ്ടാകേണ്ട നേട്ടം.
മൌലികത തീണ്ടാതെ കൃത്രിമവും ആഢംഭരപൂർണ്ണവുമാണ് ആധുനികമെന്ന പേരിൽ
ഇന്ന് പലരുടെയും രചനകൾ. ആധുനികകവിത എന്നപേരിൽ കവിതയുടെ യാതൊരു നിബന്ധനകളുമില്ലാതെ രചിക്കുന്ന രചനകളെ കവിത എന്നു വിളിക്കാതെ, മറ്റന്തെങ്കിലും പേരു നിശ്ചയിക്കുന്നതായിരിക്കും ഉചിതം. മലയാള കവിതകളിൽ ആസ്വാദ്യമായ ഛന്ദസ്സും വൃത്തവും അലങ്കാരവും എല്ലാം പൂർണ്ണമായി അസ്തമിക്കുവാൻ ഇനി അധികകാലതാമസം ഉണ്ടെന്നുതോന്നുന്നില്ല. അതുണ്ടാകാതിരിക്കുവാൻ പുതിയ തലമുറക്കാർ വൃത്തപരിശീലനം തുടങ്ങുകയേ മാർഗ്ഗമുള്ളൂ.
വൃത്തമഞ്ജരി, വൃത്തരത്നാകരം, ഛന്ദോമഞ്ജരി തുടങ്ങിയ കവിതാപാഠങ്ങളുടെ പുസ്തകങ്ങളിലൂടെ വൃത്തപരിശീലനം നടത്താവുന്നതാണ്.
പ്രൊഫ. ശ്രീലകം വേണുഗോപാൽ മാഷ് വൃത്തപരിശീലനത്തിനുള്ള കൈപ്പുസ്തകമായി രചിച്ച കാവ്യമാനങ്ങൾ എന്ന കൃതിയിൽ കവിതയിലെ വൃത്തത്തിന്റെ ആവശ്യകതയും അത് പരിശീലിക്കുന്ന രീതിയും ഉദാഹരണസഹിതം വൃത്തിയായി പരാമാർശിച്ചിട്ടുണ്ട്.
ഇതിനൊക്കെ പുറമേ,
വൃത്തമഞ്ജരി - ഏആർ രാജരാജവർമ്മ വൃത്തരത്നാകരം – കേദാരഭട്ട (വിവിധ വ്യാഖ്യാനങ്ങൾ) ഛന്ദോമഞ്ജരി – ഗംഗാദാസ് (വിവിധ വ്യാഖ്യാനങ്ങൾ) വാഗ്വല്ലഭം- ദുഃഖഭഞ്ജനകവി വൃത്തമൌക്തികം - ഭട്ട ചന്ദ്രശേഖര ഛന്ദോനുശാസനം - ഹേമചന്ദ്ര ഛന്ദോനുശാസനം -ജയകീർത്തി മന്ദാരമരന്ദ ചമ്പു - ശ്രീ കൃഷ്ണ കവി പിംഗളസൂത്രം (വിവിധ വ്യാഖ്യാനങ്ങൾ) വാണീഭൂഷണം - ദാമോദരമിശ്ര നാട്യശാസ്ത്രം - ഭരതമുനി നാട്യശാസ്ത്രം - വിവ. കെ. പി നാരായണപിഷാരടി എന്നീ ഛന്ദഃശാസ്ത്രഗ്രന്ഥങ്ങളെ പുരസ്കരിച്ച് നൂതനാവൃത്തങ്ങളും ഉൾപ്പെടുത്തി വൃത്തദീപം എന്ന പേരിൽ ശ്രീ. പ്രജീവ് നായർ ഒരു വൃത്തസഹായി പ്രസിദ്ധീകരണത്തിനായി അണിയിച്ചൊരുക്കുന്നുണ്ട്.
……………………………………………………………………………………………………
ഈ സംഭാഷണം ഒന്നു വായിച്ചുനോക്കൂ
എവിടെപ്പോയിട്ടു വരുന്നു നാണുപിള്ളേ…,എതിരേവന്ന സഹപാഠിയോട് കേശുവാശാൻ കുശലം ചോദിച്ചു.
നാണുപിള്ള : ശങ്കുപ്പട്ടേരീടെ ആ ഒറ്റ സന്തതിയില്ലേ ഗൌരി. അവളുടെ വേളിയായിരുന്നു. ഗുരുവായൂരപ്പൻെറ നടയ്ക്കൽ താലികെട്ട്. മറ്റു ചടങ്ങുകൾ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിലും. അതും കഴിഞ്ഞു വരുന്നവഴിയാ.
കേശുവാശാൻ : ബലേ ഭേഷ്! സദ്യ എങ്ങനേണ്ടാർന്നു?
നാണുപിള്ള : കേമം കെങ്കേമം. നല്ല കുത്തരീടെ ചോറും നെയ്യും പരിപ്പും, സാമ്പാറ്, അവിയൽ, പച്ചടി, കിച്ചടി, ഓലൻ, എരിശ്ശേരി, പുളിശ്ശേരി, തീയൽ, കൂട്ടുകറി, തോരൻ, ഇഞ്ചി, നാരങ്ങ, മാങ്ങ, പപ്പടം, പഴം, അപ്പം, വട, എള്ളുണ്ട, പ്രഥമൻ, പായസം എല്ലാണ്ടാർന്നു. ചുരിക്കിപ്പറഞ്ഞാ കാകളിയിലും കേകയിലും മഞ്ജരിയിലുമൊക്കെ രചിച്ച നല്ല കവിതകൾ ശ്രവിച്ചാസ്വദിച്ച സുഖോണ്ടാർന്നു ഊണിന്.
കേശുവാശാൻ : അപ്പൊ കുശാലാർന്നൂ ന്നു പറ.
നാണുപിള്ള : അതേ.. അതേ.. ആട്ടെ, ആശാനെങ്ങോട്ടാണാവോ ഈ നേരത്ത്.
മണിമംഗലത്തെ സർപ്പക്കാവിൽ കളമെഴുത്തും പാട്ടും നാളേല്ലേ…. കാര്യേക്കാരനല്ലേ. ഒന്നെത്തിനോക്കീല്ലാച്ചാ ശരിയാവോ…?
നാണുപിള്ള : കണ്ണില് ശ്ശി മയക്കോണ്ടേ. ഉണ്ട മയക്കം തൊണ്ടനുമുണ്ടാമെന്നല്ലേ ചൊല്ല്… ഒന്നു മയങ്ങിയെണീറ്റാല് ഉഷാറാകും. ന്നാ പിന്നെ… ഞാനങ്ങോട്ട്…..
കേശുവാശാൻ : ആയിക്കോട്ടെ.
(ആത്മഗതം)വയസ്സ് എൺപതിനോടടത്തു. എന്നിട്ടും എന്താ ഒരു ശുറുശുറുപ്പ് ഈ നാണുപിള്ളയ്ക്ക്. പഴയ കട്ടയല്ലേ. മായമില്ലാത്ത ഭക്ഷണവും ചിട്ടയുംതന്നെ കാരണം. ല്ലാണ്ടെന്താ…!! ……………………………………………………………………………………………………
ഇവിടെ സദ്യയെ സാഹിത്യത്തോടുപമിച്ചതു കണ്ടോ. സദ്യയിൽ ചോറും കൂട്ടാനും പോലെ സാഹിത്യത്തിൻെറ രണ്ടു വിഭാഗങ്ങളാണ് ഗദ്യവും പദ്യവും. ചോറ് പച്ചരി, കുത്തരി, പാലക്കാടൻ മട്ട, സുരേഖ, ജയ എന്നോക്കെ തരം തിരിക്കുന്നതുപോലെ ഗദ്യത്തെ ലേഖനം, കഥ, ഉപന്യാസം, നോവൽ, ഓർമ്മക്കുറിപ്പ്, സഞ്ചാരം എന്നൊക്കെ തരംതിരിച്ചാസ്വദിക്കാം. കൂട്ടാങ്ങളിൽ ഒഴിച്ചുകൂട്ടാനും എടുത്തുകൂട്ടാനും പോലെ പദ്യം ഭാഷാവൃത്തങ്ങളിലും സംസ്കൃതവൃത്തങ്ങളിലും ആസ്വദിക്കാം. ഓഴിച്ചുകൂട്ടാനിലെ സാമ്പാർ, പുളിങ്കറി, എരുപുളി, പുളിശ്ശേരി തുടങ്ങിയവയെ ഭാഷാവൃത്തങ്ങളായും എടുത്തുകൂട്ടാനിലെ അവിയൽ, കാളൻ, തീയൽ, തോരൻ തുടങ്ങിയവയൊക്കെ സംസ്കൃതവൃത്തങ്ങളായും കണക്കാക്കാം. സംഭാരവും രസവും ഗാഥയായിക്കാണാം. ഇഞ്ചിപ്പുളിയും മാങ്ങ, നാരങ്ങ, പപ്പടം പഴം പായസം തുടങ്ങിയവയെ വിവിധതരം രാഗങ്ങളിൽ ആസ്വദിക്കാവുന്ന ഗാനങ്ങളുടെ തരംതിരിവുകളായും കാണാനുള്ള വൈഭവമുണ്ടാകും ഒരു നല്ല കവിക്ക്
എന്നാൽ ഇന്ന് കവിതയുടെ ഗതി പരിതാപകരംതന്നെ. ഉപ്പില്ലാത്ത പഴംകഞ്ഞി മോന്തുന്നപോലെയാണ് അതു വായിക്കാനാവുന്നത്.
നല്ല സംസ്കാരങ്ങൾ ഈ ജഗത്തിൽനിന്ന് മാഞ്ഞുപോകാതെ സംരക്ഷിക്കേണ്ടത് ഓരോ പൌരന്റെയും കടമയാണെന്ന ബോധത്താൽ, എന്റെ അറിവിന്റെ പരിമിതിയിൽനിന്നുകൊണ്ട് കുറിച്ചതാണ് ഈ ലേഖനം. തെറ്റുകൾ കണ്ടാൽ ആർക്കും തിരുത്താവുന്നതാണ്.
Tuesday, June 22, 2021
കര്‍ഷകന്‍ നാടിന്‍റെ നട്ടെല്ല്

നാട്ടിനിറുത്തിയ പൊന്നാലിലക്കുടകള്‍പോലെയുള്ള കമുകുകള്‍, തെങ്ങുകള്‍, പടര്‍ന്നുപന്ത
ലിച്ചുനില്ക്കുന്ന മാവുകള്‍, പ്ലാവുകള്‍, കറുത്ത പൊന്നുവിള യിക്കുന്ന കുരുമുളകുവള്ളികള്‍, പച്ചപ്പന്തല്‍ വിരിച്ച കുടപ്പനകള്‍, എല്ലാം കര്‍ഷകന്‍റെ വിയര്‍പ്പുഫലം. കര്‍ഷകഭാരതത്തിന്‍റെ മനോഹാരിത അതിന്‍റെ പൂര്‍ണയളവില്‍ ആസ്വദിക്കണമെങ്കില്‍ ഇവിടത്തെ പറമ്പുകളും പാടങ്ങളും കാണണം. കുളിരുപാകുന്ന വാഴ, ചേന, ചേമ്പ്, പാവല്‍, കോവല്‍ മുതലായവ നിറഞ്ഞതാണ് പറമ്പുകള്‍. ഇളംപച്ച കമ്പിളി പുതച്ച നെല്പാടങ്ങളും, ഗോതമ്പുവയലുകളും, കരിമ്പിന്‍ തോട്ടങ്ങളും ഗ്രാമങ്ങളുടെ മനോഹാരിത കൂട്ടി നിലകൊള്ളുന്നു. ഭാരതത്തിലെ, വിശിഷ്യാ കേരളത്തിലെ കര്‍ഷക ഗ്രാമത്തില്‍ ചെല്ലുമ്പോള്‍ നമറിയാതെ പറഞ്ഞുപോകുന്നു. ഭൂമിയില്‍ ഒരു സ്വര്‍ഗ്ഗമുണ്ടെങ്കില്‍ അത് ഇവിടെയാണെന്ന്. പ്രകൃതിയുടെ ഏറ്റവും വലിയ ദാനമാണ് ഭൂമിയിലെ ഭലഭൂയിഷ്ഠമായ മണ്ണ്.
പ്രത്യേകിച്ച് ഈ കൊറോണകാലത്ത് ജോലി നഷ്ടപ്പെട്ട അനേകം ആളുകൾക്ക് ജീവിതമാർഗമായി തിരഞ്ഞെടുക്കാവുന്ന ഏറ്റവും ഉത്തമമായ വരുമാനമാർഗം കൂടെയാണ് കൃഷി. അന്യനാടുകൾ വിഷം തളിച്ചുണ്ടാക്കുന്ന പച്ചക്കറികളും ധാന്യങ്ങളും ഉപേക്ഷിച്ച് സ്വദേശത്തു വിളയുന്ന അമൃതഭക്ഷണം നമ്മുടെ ആരോഗ്യവും ആയുസ്സും വർദ്ധിപ്പിക്കും. ഒഴിഞ്ഞുകിടക്കുന്ന ഭൂമി നാട്ടിലെ ജോലിയില്ലാതെ കഷ്ടപ്പെടുന്ന ആളുകൾക്ക് കൃഷിചെയ്യുവാനായി അനുവദിച്ചു കൊടുക്കുകയാണെങ്കിൽ, അവയൊക്കെ വിളനിലമാകുകയാണെങ്കിൽ സർക്കാരിന് ഇറക്കുമതിച്ചിലവും കുറവാക്കാം.
ഒരിക്കല്‍ ഒരു രാജാവ് ജനങ്ങളുടെ ക്ഷേമവിവരങ്ങള്‍ നേരിട്ടറിയുവന്‍ നാടുനീളേ ചുറ്റിത്തിരിയുകയായിരുന്നു. ഒരു ഗ്രാമത്തില്‍ ചെന്നപ്പോള്‍ ഒരു വൃദ്ധകര്‍ഷകന്‍ വീടിനു മുന്‍വശത്ത് എന്തോ കുഴിച്ചുവയ്ക്കുന്നതുകണ്ട് രാജവുകുതിരപ്പുറത്തു നിന്നിറങ്ങി എന്തു ചെയ്യുകയാണെന്ന് ആ വൃദ്ധനോട് അന്വേഷിച്ചു. ഒരു മാവുനടുകയാണെന്നായിരുന്നു മറുപടി. തുടര്‍ന്ന് എന്തു പ്രായമുണ്ടെന്നു ചോദിച്ചു. “എണ്‍പതു വയസ്സ്.” അയാള്‍ പറഞ്ഞു. വീണ്ടും രാജാവു തിരക്കി, ”ഈ മാവു കായ്ക്കാന്‍ എത്രകാലം വേണം ?” അയാള്‍ പറഞ്ഞു. ”പത്തു വര്‍ഷം.
രാജാവിന്‍റെ ചോദ്യത്തില്‍ അടങ്ങിയിരിക്കുന്ന യുക്തി മനസ്സിലാക്കിയ കര്‍ഷകന്‍ ചുറ്റും വളര്‍ന്നുനില്‍ക്കുന്ന ഫലവൃക്ഷങ്ങളെ ചൂണ്ടിക്കാണിച്ചുകൊണ്ട് പറഞ്ഞു. “തിരുമേനി, ഈ നില്ക്കുന്ന വൃക്ഷങ്ങളൊന്നും ഞാന്‍ നട്ടു വളര്‍ത്തിയവയല്ല. എന്‍റെ പൂര്‍വികന്മാരാണ് ഇവ വച്ചുപിടിപ്പിച്ചത്. ഞാന്‍ അതിന്‍റെ കായ്കനികള്‍ പറിച്ചെടുക്കുന്നുവെന്നുമാത്രം. ഞാനും എന്‍റെ പൂര്‍വികരെപ്പോലെ മക്കള്‍ക്കും പേരക്കിടാങ്ങള്‍ക്കുമായി ഈ മാവും അതുപോലെ മറ്റുവൃക്ഷ
ങ്ങളും നടുന്നു. പണിയെടുക്കുന്നവന് പ്രായം ഒരുപ്രശ്നമല്ല.”
രാജാവ് ഒരു പണസഞ്ചി ആ കര്‍ഷകനുകൊടുത്തിട്ട് കടന്നുപോയി.
ആ കര്‍ഷകന്‍റെ പ്രവൃത്തിയും നല്ലത്, മനസ്സും നല്ലത്. തനിക്കും താന്‍ കാണാത്ത തലമുറകള്‍ക്കും വേണ്ടിയുള്ളതാണ് കര്‍ഷകന്‍റെ അദ്ധ്വാനം. അയാള്‍ നട്ടുപിടിപ്പിക്കുന്ന ഫലവൃക്ഷങ്ങള്‍ അടുത്ത തലമുറയ്ക്കും പ്രയോ ജന പ്പെടുന്നു. നെറ്റിയിലെ വിയര്‍പ്പുകൊണ്ട് അപ്പം ഭക്ഷിക്കാന്‍, ദൈവം ആദിമനു ഷ്യനായ ആദത്തോടുപറഞ്ഞതായി ബൈബിളില്‍ കാണാം.
ഭാരതം ഒരു കര്‍ഷകരാജ്യമാണ്. ഭാരതസമൂഹം ഒരു കര്‍ഷകസമൂഹവും. കൃഷിയെപ്പോലെ ഇത്രയ്ക്ക് സന്തോഷത്തോടും സംതൃപ്തിയോടും കൂടി നിര്‍വഹിക്കപ്പെടുന്ന മറ്റൊരുതൊഴിലില്ല. വിളയുന്ന വിളവിലുള്ള കര്‍ഷകന്‍റെ ആഹ്ളാദമാണ് ഇവിടത്തെ പല ഉത്സവങ്ങളും ആഘോഷങ്ങളും.
ഒരു കര്‍ഷകന്‍റെ ദൃഷ്ടിയില്‍ പൂക്കള്‍, അവയുടെ നറുതേന്‍നല്കി തേനീച്ചകളെയും പൂമ്പാറ്റകളെ
യും സല്‍ക്കരിക്കുന്നു. തേനീച്ചകള്‍ തേന്‍തുള്ളികള്‍ ശേഖരിച്ച് അറകളില്‍ സൂക്ഷിക്കുന്നു. പൂക്കള്‍, അവ ഇറുത്തെടുക്കുന്നവനും സുഗന്ധം നല്കുന്നു. അമ്പെയ്യുന്നവനുകൂടി കിളികൾ പാട്ടുപാടുന്നു. വെട്ടുന്നവനും മരങ്ങള്‍ തണലേകുന്നു. ദുഷ്ടനെന്നോ ശിഷ്ടനെന്നോ നോക്കാതെ സൂര്യന്‍ എല്ലാവര്‍ക്കും വെളിച്ചം നല്കുന്നു. ഇതെല്ലാം നോക്കിക്കാണുന്ന കര്‍ഷകന്‍റെയുള്ളില്‍ പരോപകരമാണ് പുണ്യമെന്ന ആശയം ലയിച്ചുചേരുന്നു.
സംസ്കാരങ്ങളുടെ പിറവിക്കും നിലനില്പ്പിനും ഹേതുവായിരിക്കുന്ന കാര്‍ഷികവൃത്തിയെയാണ് നാം ആദ്യം ആദരിക്കേണ്ടത്. വ്യവസായങ്ങള്‍ക്ക് അടിത്തറയിടാന്‍ കാര്‍ഷികമേഖല സഹായകമാകുന്നു. കാര്‍ഷികരംഗത്തെ ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുവാന്‍ വ്യവസായത്തിനും കഴിയുന്നു. ചിന്തിച്ചു നോക്കിയാല്‍ നാടിന്‍റെ നട്ടെല്ല് കര്‍ഷകനാണെന്ന് നമുക്കുബോധ്യപ്പെടും.
.
Wednesday, April 21, 2021
ലോജിക്കില്ലാത്ത ലോക് ഡൗൺ

പ്രിയമുള്ളവരെ,
ജീവിക്കാൻ താല്പര്യമുള്ളവരുടെമാത്രം ശ്രദ്ധയ്ക്ക്
കഴിഞ്ഞ ഒന്നരവർഷംകൊണ്ട് ഏതാണ്ട് ലോകമൊട്ടുക്കുള്ള മനുഷ്യവർഗ്ഗത്തെ ഒന്നടങ്കം സാരമായി ബുദ്ധിമുട്ടിച്ചുകൊണ്ടും ജീവൻ അപഹരിച്ചുകൊണ്ടും നിർത്താതെ, പൂർവ്വാധികം ശക്തിയോടെ ഇന്നും താണ്ഡവമാടിക്കൊണ്ടുമിരിക്കുന്ന കൊറോണ എന്ന രോഗമുണ്ടാക്കുന്ന കോവിഡ് എന്ന വൈറസ്സ്നെക്കുറിച്ചും അതിൻറെ ദൂഷ്യവശങ്ങളെക്കുറിച്ചും വളരെയധികം ബോധവാന്മാരാണ് ഇന്ന് നാമെല്ലാം.
രോഗം വരാതെ ജീവിക്കാൻ നമ്മുടെ ശരീരത്തിന് പ്രതിരോധശക്തി അത്യന്താപേക്ഷിതം എന്ന വലിയൊരു പാഠം നാമേവരും ഇതിനോടകം മനസ്സിലാക്കിക്കഴിഞ്ഞു. പ്രതിരോധശക്തി ലഭി ക്കാൻ പോഷകാഹാരങ്ങൾ സഹായിക്കും എന്നും രോഗാണുക്കളിൽനിന്ന് സുരക്ഷിത രാകാനുള്ള മാർഗ്ഗങ്ങൾ എന്തൊക്കെയാണെന്നും പഠിച്ചു. അനാവശ്യമായ ഉൽക്കണ്ഠയാൽ ഉളവാ കുന്ന ഭയം നമ്മുടെ പ്രതിരോധശക്തി ചോർത്താൻപോന്നതാണ് എന്നതും മനസ്സിലാക്കി. ആ സ്ഥിതിക്ക് ഇനി രോഗാണുവിൽനിന്നു സുരക്ഷിതരായി ജീവിക്കുക എന്നതല്ലേ വിവരവും വിവേകവുമുള്ള മനുഷ്യവർഗ്ഗത്തിൽപ്പെടുന്ന നമ്മുടെ ഓരോരുത്തരുടെയും കടമ.
സർവ്വരോഗങ്ങളിൽനിന്നും ആവോളം സുരക്ഷിതരായിരുന്ന് നമ്മുടെ ജീവൻ രക്ഷിക്കുക എന്നതായിരിക്കട്ടെ ഏവരുടെയും ലക്ഷ്യം. കാരണം ആരോഗ്യമുള്ള ശരീരത്തിലേ ആത്മാവിനു സുഖമുണ്ടാവൂ. അതുതന്നെയാണ് നമ്മുടെ ആത്മാവിനോട് നാം ചെയ്യേണ്ടതായ ഏറ്റവും ശ്രേഷ്ഠമായ ധർമ്മവും.
അതിനായി നാം ചെയ്യേണ്ടത് :
1. അനാവശ്യമായി പുറത്തിറങ്ങാതിരിക്കുക.
2. പുറത്തിറങ്ങേണ്ട അത്യാവശ്യഘട്ടങ്ങളിൽ അണുമുക്തസുരക്ഷ ഉറപ്പുവരുത്തുക.
3. പോഷകമൂല്യമുള്ള പച്ചക്കറികളും മറ്റും ഉള്ള സ്ഥലങ്ങളിൽ സ്വയം നട്ടു വളർത്തുക.
4. മിതമായി ഭക്ഷിക്കുക.
5. ധാരാളം വെള്ളം കുടിക്കുക.
6. ആവശ്യമായ വ്യായാമങ്ങൾ ചെയ്യുക.
7. ദിവസവും 8 മണിക്കൂർ ഉറങ്ങുക.
8. ഉദയത്തിനുമുമ്പേ എഴുന്നേൽക്കുക
9. രാവിലേയുള്ള കുളി ശീലമാക്കുക.
10. കൊറോണയുടെ വാർത്തകൾ തേടിപ്പോകാതിരിക്കുക.
അതുമൂലം നമ്മുടെ മനസ്സിൽ ഭയമുണ്ടാക്കും.
ആ ഭയം നമ്മുടെ ശരീരത്തെ ബലഹീനമാക്കും.
ഇത്രയൊക്കെ ശ്രദ്ധിക്കുക എന്നതാണ് ശരിക്കുള്ള ഭക്തി. ഈ സമയത്തു് ഇത്തരം ഭക്തിയാണ് ദൈവം നമ്മിൽനിന്ന് പ്രതീക്ഷിക്കുന്നത്. ഒന്ന് മനസ്സിലാക്കുക. ദൈവം നമ്മുടെ ഓരോരുത്തരുടെയും ഹൃദയത്തിലെ ആത്മചൈതന്യമാണ്. അതുകൊണ്ടു നാം അമ്പലത്തിൽ പോയില്ലെങ്കിലോ വഴിപാടുകൾ നടത്തിയില്ലെങ്കിലോ ഉത്സവങ്ങൾ കണ്ടില്ലെങ്കിലോ ദൈവം നമ്മെ ഒരിക്കലും ശിക്ഷിക്കാൻ പോകുന്നില്ല. മറിച്ചായാലാണ് ശിക്ഷിക്കപ്പെടാൻ സാദ്ധ്യത.
വെറും കൊറോണകാരണം മാത്രമാണോ മരണം സംഭവിക്കുന്നതിവിടെ. ഒന്നാലോചിച്ചു നോക്കൂ. മറ്റുള്ള എത്രയോ രോഗങ്ങളാലും, അപകടങ്ങളാലും പീഡനങ്ങളാലും കൊലപാത
കങ്ങളാലും ആത്മഹത്യകളാലും ഇവിടെ മരണം സംഭവിക്കുന്നില്ലേ? ജനനം എന്നതു പോലെതന്നെ മരണവും ഒരു പ്രപഞ്ചസത്യമാണ്. അതിന് അറിഞ്ഞുകൊണ്ട് നാമൊരിക്കലും കരണക്കാരാകാതിരിക്കുക എന്നുമാത്രമേ നമ്മളാൽ ചെയ്യാൻ കഴിയൂ എന്ന സത്യം വിസ്മരിക്കാതിരിക്കുക.
നാടിന്റെ പുരോഗതിയിലൂടെ പ്രസിദ്ധിയാർജ്ജിക്കുവാൻമാത്രം ലക്ഷ്യമിടുന്ന സർക്കാർ കോവിഡ് പ്രോട്ടോകോൾ നിയമമെന്നപേരിൽ ലോജിക്കില്ലാത്ത ലോക്ഡൗൺ നിയമം പ്രഖ്യാപിച്ച് ജനഹൃദയങ്ങളിൽ കോമാളിയാകുന്നതിന് ദൃക്‌സാക്ഷികളാണ് ഈയിടെയായി നാമേവരും. അതുകൊണ്ടു ദയവായി പൊതുജനങ്ങളായ നമ്മുടെ കൈയിലാണ് നാടിൻറെ സുരക്ഷിതത്വം എന്നത് ഒരിക്കലും വിസ്മരിക്കാതിരിക്കുക.
ഉറച്ച വിശ്വാസത്തോടെയും നിറഞ്ഞ പ്രതീക്ഷയോടെയും നാം തെരഞ്ഞെടുത്ത നന്മയുടെ പ്രതിനിധികൾ നാടു ഭരിക്കുമ്പോൾ, ജനസേവകർ ആണെന്ന കാര്യം അവർ മറന്നുപോകുന്ന സന്ദർഭത്തിൽ ജനങ്ങൾ സ്വയം സേവകരാവുക. അവർക്കു താല്പര്യവും സാമ്പത്തികമെച്ചവും കിട്ടുന്ന മേഖലകൾ അവർ തുറക്കട്ടെ. അതവരുടെ കാര്യം. നമ്മളെ രക്ഷിക്കുവാൻ നമ്മൾമാത്രം എന്ന ചിന്ത ഓരോ മനസ്സുകളിലും ഉണർന്നു പ്രവർത്തിക്കട്ടെ. ഒഴിച്ചുകൂടാനാവാത്ത അത്യാവശ്യങ്ങൾക്കുമാത്രം നാം പുറത്തിറങ്ങുക.
നാട്ടിലെ നിയമങ്ങളും ശിക്ഷാവ്യവസ്ഥകളും ചാനലുകാരുടെ വരുമാനത്തിനെ ആശയിച്ചു മാറിയും മറിഞ്ഞും പൊതുജനത്തെ ഭ്രാന്തരാക്കുകയേയുള്ളൂ. കുറ്റകൃത്യങ്ങൾക്കനുസരിച്ചുള്ള ശിക്ഷാനടപടികൾ നിയമത്തിലുണ്ടെങ്കിലും അതൊന്നും നടപ്പിലാക്കാതെ ഒരു കുറ്റകൃത്യവും ഇവിടുന്നു മായുകയില്ല. അതുപോലെതന്നെയാണ് ജനങ്ങളുടെ രോഗാവസ്ഥയും. അത് മാറുന്നതിനേക്കാൾ മാറാതിരിക്കലാണ് നാടിനു മെച്ചമുണ്ടാക്കുന്നത്. അതുകൊണ്ട് നമുക്കു വേണ്ടി നാം കരുതലെടുക്കുക.
"ഓം ലോകാഃ സമസ്താഃ സുഖിനോ ഭവന്തു"
"അണുവിമുക്തദേഹസൗഖ്യം ഭവ"
പ്രാർത്ഥനാപൂർവ്വം,
ദേവി നെടിയൂട്ടം.
Saturday, February 13, 2021
പ്രണയം
ഈ ലോകത്തിൽ എനിക്കേറ്റവും ഇഷ്ടമുള്ള വിഷയം ആണ് പ്രണയം. പ്രണയമെന്നു കേട്ടാൽ ഞാൻ വാചാലയാകും. കാരണം പ്രണയത്തെ പ്രണയിക്കാൻ ഏറെ ഇഷ്ടമാണെനിക്ക്.
പ്രണയം മിഥ്യയായ ഒരു സത്യമാണ്, സത്യമായൊരു മിഥ്യയുമാണ്. ഉണ്ടെങ്കിൽ ഉണ്ട്. ഇല്ലെങ്കിൽ ഇല്ല. പ്രണയിക്കുന്ന മനസ്സിനെ ആശ്രയിച്ചിരിക്കുന്ന ഒരു പ്രഹേളികതന്നെയാണ്.
പ്രണയത്തിൻറെ അർത്ഥതലങ്ങളെ മനസ്സിലാക്കിക്കൊണ്ട് പ്രണയിക്കാൻ തുടങ്ങിയാൽ അതൊരു സ്വർഗ്ഗമാണ്. അകക്കണ്ണുകൊണ്ടുമാത്രം കാണാൻ കഴിയുന്ന, മനസ്സുകൊണ്ടുമാത്രം തൊട്ടറിയാൻ കഴിയുന്ന സ്വർഗ്ഗാ നുഭൂതി. നാമറിയാതെ നമുക്കു ചുറ്റും വലം വയ്ക്കുന്ന, ഒരിളം കാറ്റുപോലെ നമ്മെ പൊതിയുന്ന ലോലമായൊരാവരണമാണ് പ്രണയം. എപ്പഴോ തോന്നി പിന്നെപ്പഴും തോന്നുന്ന മറക്കാനാവാത്ത ഇഷ്ടമാണ് പ്രണയം. അറിയാതെ ഉള്ളിന്‍റെയുള്ളില്‍ ഒളിപ്പിക്കും വസന്തകാലനിത്യസുഗന്ധമാണ് പ്രണയം. ഇങ്ങനെ പ്രണയത്തെ മനസ്സിന്‍റെ ഭാവനയിലൂടെ എത്രവേണ മെങ്കിലും വര്‍ണ്ണിക്കുവാന്‍ സാധിക്കും. ഭാവനാജനകമായ മനസ്സുകളില്‍ ഉടലെടുക്കുന്ന ഒരുതരം രസകരമായ വിനോദവികാരംമൂലം ഒരാള്‍ക്ക് മറ്റോരാളില്‍ അല്ലെങ്കില്‍ ഒന്നിനു മറ്റൊന്നില്‍ തോന്നുന്ന അനുരാഗമാണ് പ്രണയം. മൃഗങ്ങളേയും പക്ഷികളേയും പൂവിനേയും കാറ്റിനേയും പ്രകൃതിയേയും ഒക്കെ പ്രണയിക്കുന്നവരുണ്ട് ഇവിടെ.
പൊതുവായി പറഞ്ഞാൽ, ഒന്നിന് മറ്റൊന്നിനോടു തോന്നുന്ന ഇഷ്ടത്തിന്റെ ആധിക്യമാണ് പ്രണയം. പ്രണയം തികച്ചും മനസ്സിന്റെ സ്വകാര്യതയാണ്. മാനസീകമായ സ്വർഗ്ഗീയധന്യത
യാണ്, ഐശ്വര്യദേവതയാണ്, സൗന്ദര്യമാണ് എന്നൊക്കെ പറയാം. ആരോടും അനുവാദം ചോദിക്കാതെ നിറവേറ്റാൻ സാധിക്കുന്ന മഹാപ്രതിഭാസമാണത് എന്ന് ഞാൻ പറയും. പ്രതീക്ഷകളില്ലാത്ത മനസ്സിന്റെ അനുഭൂതിയാണ്. ഭാവനയുടെ ഉന്നതതലങ്ങളിൽ വിഹരിക്കുന്ന ദൈവീകമായ ഒരുതരം ഭക്തിയാണ്. അപൂർവ്വം ചില മനസ്സുകൾക്കുമാത്രം ലഭിക്കുന്ന വരദാനമാണ് പ്രണയം.
സ്വന്തമാക്കണമെന്ന സ്വാർത്ഥമോഹം അരുതാത്ത മേഖലയാണ്. കാരണം സ്വന്തമായാൽ പിന്നെ സ്നേഹമായി പരിണമിക്കാവുന്ന വെറുമൊരു ഒരു വികാരമാണത്. സ്നേഹമായി പരിണമി
ക്കുന്നതുവരെമാത്രമേ പ്രണയം പൂർണ്ണമായും ആസ്വദിക്കാനാവൂ. സ്നേഹമായി പരിണമിച്ചാൽ പ്രതീക്ഷകളും കടമയും കടപ്പാടുമായി ദുഖത്തിന്റെ നിഴൽ പ്രണയത്തിന്റെ മേൽ പതിയാൻ തുടങ്ങും. പിന്നെ സ്വർഗ്ഗതുല്യമായ അനുഭൂതിയിൽനിന്നും നരകതുല്യമായ കദനങ്ങൾക്കു വഴിമാറിക്കൊടുത്തു മെല്ലെമെല്ലേ മനസ്സിന്റെ പടിയിറങ്ങുന്നു ആ ഐശ്വര്യ
ദേവത.
പ്രണയത്തിന്റെ കാര്യത്തിലുള്ള അജ്ഞത മനുഷ്യനെ സ്വാർത്ഥനാക്കുന്നു. സ്വന്തമാക്കണമെന്ന മോഹമുദിക്കുന്നതോടെ അവൻ നിരാശനാകുന്നു. ആ നിരാശ ചിലരിൽ ആത്മഹത്യാപ്രവണത
യെപ്പോലും വിളിച്ചുവരുത്തുന്നു. അതുകൊണ്ട് നമുക്കീ പ്രകൃതിയെ പ്രണയിക്കാം. ഋതുഭേദങ്ങൾ
ക്കനുസരിച്ച് ഇഷ്ടമുള്ള നിറങ്ങൾ സ്വീകരിക്കുകയും നാടുകാക്കും കാവൽപ്പടയെപ്പോലെ സ്വാഭിമാനത്തോടെ നിവർന്നു നിൽക്കുകയും ചെയ്യുന്ന പടുകൂറ്റൻ മരങ്ങളും ഫലവൃക്ഷങ്ങളും വിവിധരൂപങ്ങളിൽ വളർന്നു പന്തലിച്ചുനിൽക്കുന്ന ധാരാളം കാറ്റാടിവന്മരങ്ങളും കുറ്റിച്ചെടി
കളും ഇടതൂർന്നു വളരുന്ന പച്ചില ക്കാടുകളിൽ പലവർണ്ണങ്ങളിൽ കായ്ക്കുന്ന ഫലങ്ങൾ ഭക്ഷിച്ച് യഥേഷ്ടം വിഹരിക്കുന്ന പക്ഷിമൃഗാദികളും പച്ചപ്പരവതാനിപോലെങ്ങും മണൽമറച്ച് കൺകുളിരെ കിളിർത്തുനിൽക്കും പുൽക്കൊടികളൂം നിറഞ്ഞ ഈ പ്രകൃതി മനോഹാരിത എന്നും എനിക്കേറെ വിസ്മയങ്ങളാണ് നൽകുന്നത്. ഈ ലോക നിലനില്പിന്റെതന്നെ അംശമായ, പ്രകൃതിയുടെ വരദാനമായ പ്രണയം അനശ്വരമായിരിക്കണമെങ്കിൽ, മനസ്സിൽ പ്രതീക്ഷയുടെ കണികകൾ പോലും തീണ്ടാതിരിക്കണം. ഞാൻ മനോഹരങ്ങളായ പല വർണ്ണപ്പൂക്കളാലും കിളി
കൂജനങ്ങളാലും സമൃദ്ധമായ പ്രഭാതങ്ങളേകുന്ന പ്രകാശരാജനായ സൂര്യനെ പ്രണയിക്കുന്നു. മനസ്സിൽ വല്ലാത്തൊരനുഭൂതിയാണ് എനിക്ക് പ്രഭാതങ്ങളെ കാണുമ്പോൾ. അനുഭൂതിദായകമായ പ്രഭാതങ്ങളാണ് എക്കാലത്തേയും എന്റെ ഉന്മേഷം. ചെന്തൊണ്ടിപ്പഴംപോലെ വാനിൽ ഉദിച്ചു
കാണപ്പെടുന്ന സൂര്യബിംബം ഒന്നു തൊട്ടുനോക്കാൻ മനസ്സിൽ ആശമുളയ്ക്കുന്ന ഒരു കൊച്ചു ബാലികയാകും ഞാൻ ഇരു സന്ധ്യകളിലും. വെളിച്ചത്തെ ഇഷ്ടപ്പെടുന്ന ഞാൻ ആദിത്യന്റെ ആരാധികയാണ്.

Monday, September 14, 2020
പ്രണയം വിവാഹത്തിലേക്ക് എപ്പോള്‍
നാമറിയാതെ നമുക്കു ചുറ്റും വലം വയ്ക്കുന്ന, ഒരിളം കാറ്റുപോലെ നമ്മെ പൊതിയുന്ന ലോലമായൊരാവരണമാണ് പ്രണയം. എപ്പഴോ തോന്നി പിന്നെപ്പഴും തോന്നുന്ന മറക്കാനാവാത്ത ഇഷ്ടമാണ് പ്രണയം. അറിയാതെ ഉള്ളിന്‍റെയുള്ളില്‍ ഒളിപ്പിക്കും വസന്തകാലനിത്യസുഗന്ധമാണ് പ്രണയം. ഇങ്ങനെ പ്രണയത്തെ മനസ്സിന്‍റെ ഭാവനയിലൂടെ എത്രവേണമെങ്കിലും വര്‍ണ്ണിക്കുവാന്‍ സാധിക്കും. ഭാവനാജനകമായമനസ്സുകളില്‍ ഉടലെടുക്കുന്ന ഒരുതരം രസകരമായ വിനോദവികാരംമൂലം ഒരാള്‍ക്ക് മറ്റോരാളില്‍ അല്ലെങ്കില്‍ മറ്റൊന്നില്‍ തോന്നുന്ന അനുരാഗമാകാം പ്രണയം. മൃഗങ്ങളേയും പക്ഷികളേയും പൂവിനേയും കാറ്റിനേയും പ്രകൃതിയേയും ഒക്കെ പ്രണയിക്കുന്നവരുണ്ട് ഇവിടെ. എന്നാല്‍ ലോകനിലനില്പിനായി ദൈവം നല്കിയ ഒരു വരദാനമാണ് പുരുഷന്‍ സ്ത്രീയിലും സ്ത്രീ പുരുഷനിലും സുഖംകണ്ടെത്തുക എന്ന പുണ്യമായ വികാരപ്രക്രിയ. ഈ പ്രക്രിയ വളരെ സുരക്ഷതയോടെ പ്രാഗല്‍ഭ്യമാക്കാന്‍ കാലം കാലമായി ആചരിച്ചുപോരുന്ന ഒരു മംഗളകര്‍മ്മമാണ് വിവാഹം. വിവാഹ ജീവിതത്തിന്‍റെ ആണിക്കല്ലാണ് പ്രണയം. പ്രണയം വിവാഹത്തിനു മുമ്പോ ശേഷമോ ആകാം. അതില്‍ തെറ്റൊന്നും ഉള്ളതായിതോന്നുന്നില്ല. അതൊക്കെ ഓരോരുത്തരുടെ ഭാഗ്യമോ,
സ്വാര്‍ത്ഥതയോ, സ്വന്തം മാതാപിതാക്കളിലുള്ള വിശ്വാസക്കുറവോ, പ്രായത്തിന്‍റെ ചപലതയോ മറ്റേതെങ്കിലും സാഹചര്യങ്ങളോ ഒക്കെയാവാം ഈ പ്രണയവിവാഹം ഉടലെടുക്കുവാനുള്ള കാരണങ്ങള്‍. അതെന്തും ആയിക്കൊള്ളട്ടെ. ഈ പ്രണയത്തെ എപ്പോഴാന് വിവാഹത്തിലേക്ക് എത്തിക്കേണ്ടതെന്ന് വളരെ ആഴമായി ചിന്തിച്ചുതന്നെ വേണം തീരുമാനമെടുക്കാന്‍. സ്‌നേഹം എന്ന ദൈവീകചൈതന്യം (ആത്മാര്‍ത്ഥത) കുടിയിരിക്കുന്ന ഹൃദയങ്ങളില്‍മാത്രമേ ശരിയായപ്രണയം ഉടലെടുക്കൂ എന്നത് നഗ്നമായ ഒരു സത്യമാണ്. പ്രണയിതാക്കളേ, നിങ്ങള്‍ പ്രണയിക്കൂ...പ്രണയിക്കൂ....പ്രണയിച്ചുകൊണ്ടേയിരിക്കൂ...പക്ഷേ അത് വിവാഹം എന്ന മംഗളകര്‍മ്മത്തിലേക്ക് എത്തിക്കുന്നതിനു മുമ്പ് താഴെപറയുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരംകണ്ടെത്തൂ. അതിനു ശേഷം മാത്രം തീരുമാനമെടുക്കൂ. കാരണം വിവാഹം എന്നത് കുറച്ചു നാളത്തേക്കു മാത്രമുള്ള ഒരു നേരമ്പോക്കല്ല, അത് നിങ്ങളുടെ ജീവിതത്തിലുടനാളം ഒരുമിച്ചു യാത്രചെയ്യാനുള്ള തുണയെ തിരഞ്ഞെടുക്കുവാനുള്ള വലിയ ഉത്തരവാദിത്വമാണ്. ജീവിതം എന്നത് വെള്ളത്തിലെ കുമിളപോലെ വീണുകിട്ടുന്ന ഒരു അസുലഭ സുവര്‍ണ്ണകാലം ആണ്. ഈ കാലത്തിന് എത്ര ദൈര്‍ഘ്യം ഉണ്ടാകുമെന്ന് ആര്‍ക്കും നിര്‍വചിക്കാനാവില്ല. അതുകൊണ്ടുതന്നെ ആ ചുരുങ്ങിയകാലഘട്ടത്തെ ഒരു പരീക്ഷണകാലമായി കാണാന്‍ ഒരിക്കലും ശ്രമിക്കരുത്.
പ്രണയിതാക്കൾ ഒളിച്ചോടാൻ ശ്രമിക്കുന്നത് വളരെയധികം റിസ്ക് ഉള്ള ഒന്നാണ്. അത്രയും നാൾ കൈ വളരുന്നോ കാൽ വളരുന്നോ എന്ന ആകാംക്ഷയോടെ സ്നേഹവും വിശ്വാസവും നല്കി നിങ്ങളെക്കുറിച്ചുള്ള ഒരായിരം മോഹങ്ങളുമായി വളർത്തിയെടുത്ത മാതാപിതാക്കളോട് കാണി ക്കുന്ന ഏറ്റവും വലിയ വഞ്ചനയാണ് പറയാതെയുള്ള ഒളിച്ചോട്ടം. നിങ്ങൾക്കൊരു കുഞ്ഞു പിറക്കുന്നതുവരെ നിങ്ങളറിയാതെ പോകുന്ന ഹൃദയവേദനയാണ് അത്. അതിൽ വരുന്ന ആകുലതയും അപമാനവും മാതാപിതാക്കൾ താങ്ങിയാലും ഈശ്വരൻ താങ്ങുകയില്ല. ജീവിതം എന്നത് കുട്ടിക്കളിയല്ല. നല്ലൊരു ജീവിതം കെട്ടിപ്പടുക്കുന്നതിന് മുതിർന്നവരുടെ സപ്പോർട്ട് ആവശ്യമാണ്. ഈ ഒളിച്ചോട്ടത്തിൽ അത് പൂർണ്ണമായും നിങ്ങൾക്കു നഷ്ടമാവുകയാണ്. വളരെ ചുരുക്കം പേർക്കു മാത്രമേ അങ്ങനെയൊരു സപ്പോർട്ട് കിട്ടുവാൻ സാദ്ധ്യതയുണ്ടാവൂ. അങ്ങനെയൊരു തീരുമാനമെടുത്തിട്ടുള്ള പലരുടെയും ജീവിതം നരകതുല്യമായ അനുഭവമായി കണ്മുന്നിൽ കാണേണ്ടിവന്നിട്ടുണ്ട്. അതുകൊണ്ടു പറഞ്ഞുപോകുന്നതാണ്.
പ്രണയിച്ചു നടക്കുന്ന കാലങ്ങളില്‍ കുറഞ്ഞത് ഇത്രയെങ്കിലും ശ്രദ്ധിക്കൂ.
1. നിങ്ങളുടെയിടയില്‍ ആത്മപ്രശംസയോ അഹങ്കാരമോ വരുന്നുണ്ടോ...? ഉണ്ടെങ്കില്‍ അത് പൂര്‍ണ്ണമായും രണ്ടാളും മനസ്സില്‍ നിന്നും എന്നെന്നേക്കുമായി നീക്കി പരസ്പരം ആത്മാര്‍ത്ഥമായി സ്‌നേഹിക്കുന്ന രണ്ടു വ്യക്തികള്‍ ആണെന്ന് നിങ്ങള്‍ ഉറപ്പു വരുത്തുക.
2. അന്യോന്യം തമ്മില്‍ കുറ്റം ചുമത്തി കലഹിക്കാറുണ്ടോ....? ഉണ്ടെങ്കില്‍ പരസ്പരം തെറ്റുകുറ്റങ്ങളെ പൊറുക്കാനും സഹിക്കാനും ക്ഷമിച്ചു വിട്ടുകൊടുക്കാനും മനസ്സിനെ പരിശീലിപ്പിക്കുക.
3. അന്യോന്യം ഇഷ്ടാനിഷ്ടങ്ങളില്‍ വാഗ്വാദം ഉണ്ടോ...? .എങ്കില്‍ ഇഷ്ടങ്ങള്‍ പരസ്പരം അടിച്ചേല്‍പ്പിക്കാതെ വിട്ടുകൊടുക്കാന്‍ ശ്രമിക്കുക. കണ്ടാല്‍ ആഹിതം തോന്നാത്ത വിധം മനസ്സിനിണങ്ങിയ വസ്ത്രം ധരിക്കാനും ആരോഗ്യത്തിനു ഹാനി സംഭവിക്കാത്ത രീതിയിലുള്ള ഭക്ഷണം കഴിക്കാനും മറ്റുമുള്ള നിങ്ങളുടെ രണ്ടാളുടേയും സ്വാതന്ത്ര്യത്തില്‍ വിട്ടുവീഴ്ച്ചവന്നാല്‍ അതുസഹിക്കാനുള്ള മനപ്പക്വത നിങ്ങളില്‍ ഉണ്ടോ എന്ന് ഉറപ്പുവരുത്തുക.
4. നിങ്ങളുടെ ജാതി, മതം, നിങ്ങള്‍ വളര്‍ന്നചുറ്റുപാട്, മാതാപിതാക്കള്‍, കൂടപ്പിറപ്പുകള്‍, കുടുംബം മറ്റു വേണ്ടപ്പെട്ടവര്‍ ഇവയോക്കെ വേണ്ടിവന്നാല്‍ ത്യജിക്കാന്‍ നിങ്ങള്‍ തയ്യാറാണോ....? ഇതൊന്നും വേണ്ടിവന്നില്ലെങ്കില്‍ നല്ലത്. ഒരുപക്ഷേ വേണ്ടിവന്നാല്‍..., അതു സഹിക്കുവാന്‍ നിങ്ങളെക്കൊണ്ട് കഴിയുമോ എന്ന് നന്നായി ഉറപ്പുവരിത്തുക.
5. നിങ്ങള്‍ അന്യോന്യം ത്യാഗം സഹിക്കാന്‍ തയ്യാറാണോ....? അതായത് വിവാഹത്തിനുശേഷം എന്തെങ്കിലും ആരോഗ്യപ്രശ്‌നങ്ങള്‍ വന്നാല്‍ പരസ്പരം ത്യാഗം സഹിക്കാന്‍ തയ്യാറാണോ എന്ന് മനസ്സിനോട് പലവുരു ചോദിച്ച് ഉറപ്പുവരുത്തുക. കാരണം അതേച്ചൊല്ലിയും ജീവിതത്തിലുടനീളം നിങ്ങളുടെയിടയില്‍ ഒരു പ്രശ്‌നം വന്നുചേരാന്‍ ഇടയായേക്കാം. ത്യാഗമനോഭാവം വിവാഹിതരാവാന്‍പോകുന്നവര്‍ക്ക് ഉണ്ടാവേണ്ട ഒരു മുഖ്യ ഗുണവിശേഷം ആണ്.
കുറഞ്ഞത് ഇത്രയുംകാര്യങ്ങളെക്കുറിച്ചെങ്കിലും മനസ്സില്‍ നന്നായി ഒരുവിശകലനം നടത്തിയശേഷംമാത്രമേ വിവാഹം എന്ന തീരുമാനത്തിലെത്താവൂ. ഇനിയും ഇതുപോലെ കുറേ ചെറിയചെറിയ വളരെ നിസ്സാരമെന്നു തോന്നിക്കുന്ന കാര്യങ്ങള്‍പോലും പരസ്പരം വിശകലനംചെയ്തുനോക്കേണ്ടതുണ്ട്. എല്ലാം ഒത്തുപോകുന്നു എങ്കില്‍ മാത്രം ആ പ്രണയം വിവാഹത്തിലേക്കെത്തിക്കുക. അല്ലാത്തപക്ഷം മുഴുമനസ്സോടെ രണ്ടാളും പരസ്പരം കൈകൊടുത്ത് നല്ല സുഹൃത്തുക്കളായി തുടരുക. ഒരിക്കലും ആ പ്രണയം വിവാഹത്തിൽ എത്തിക്കരുത്.
ഓര്‍മ്മിക്കുക. നിങ്ങളുടെ വിവാഹജീവിതം ഐക്യതയും സന്തോഷവും കൊണ്ടുസമൃദ്ധമാകുമ്പോള്‍ മാത്രമാണ് വിവാഹം ചെയ്തയച്ച നിങ്ങളുടെ മാതാപിതാക്കള്‍ക്കും വേണ്ടപ്പെട്ടവര്‍ക്കും സമാധാനപരമായ ഒരു ജീവിതം നയിക്കാന്‍ ആകുന്നത്. മറിച്ച് നിങ്ങളുടെ ബന്ധം തകര്‍ന്നുപോയാല്‍, മറ്റുബന്ധങ്ങളേയും പഴക്കവഴക്കങ്ങളേയും ആചാര മര്യാദകളേയും വേണ്ടപ്പെട്ടോരുടെ ഉപദേശങ്ങളേയും അതുവരെ ജീവിച്ചുപോന്ന എല്ലാമെല്ലാം അവഗണിച്ചുകൊണ്ട് സ്വന്തം മക്കളുടെ ആഗ്രഹസഫലീകരണത്തിനു വേണ്ടിമാത്രം നിങ്ങളെത്തമ്മില്‍ ചേര്‍ത്തുവച്ച നിങ്ങളുടെ സ്വന്തം മാതാപിതാക്കളും വേണ്ടപ്പെട്ടവരും സ്വന്തബന്ധങ്ങളുടെ മാത്രമല്ല, ഈ ലോകത്തിന്‍റെ മുന്നില്‍ത്തന്നെ അപഹാസ്യരായിത്തീരും. നിങ്ങളെ സ്‌നേഹിച്ചും നിങ്ങള്‍ക്കു വേണ്ടി എന്തും സഹിച്ചും ത്യജിച്ചും വലിയ സ്വപ്നങ്ങള്‍ കണ്ടു വളര്‍ത്തയെടുത്ത മാതാപിതാക്കള്‍ക്ക് ഇങ്ങനെയൊരവസ്ഥ ഉണ്ടാക്കി വെക്കുന്നതില്‍നിന്നും മോചിതരായിക്കൂടേ.
ഇതിന് അത്ര വലിയ സപ്പോർട്ടൊന്നും ഉണ്ടാകാൻ പോകുന്നില്ല എന്ന് എനിക്ക് അറിയാമെങ്കിലും ഇതിവിടെ കിടക്കട്ടെ. ഒരുകുഞ്ഞിന്റെയെങ്കിലും മനസ്സ് ഇതു വായിച്ചു ശരിയാണെന്നു തോന്നിയാൽ അതെന്റെ തൃപ്തിയാണ്.
എല്ലാ കുഞ്ഞുങ്ങള്‍ക്കും ദൈവം നേര്‍വഴി കാണിച്ചു തരട്ടെ എന്ന പ്രാര്‍ത്ഥനയോടെ......
നന്മകള്‍ മാത്രം നേര്‍ന്നുകൊണ്ട് ....
ദേവി നെടിയൂട്ടം
Tuesday, November 19, 2019
പുരുഷദിനം

കൂട്ടുകാരായ എല്ലാ അച്ഛന്മാർക്കും സഹോദരന്മാർക്കും മകന്മാർക്കും എന്റെ ഹൃദയം നിറഞ്ഞ പുരുഷദിന ആശംസകൾ !
പുരുഷൻ എന്ന വാക്കുകേട്ടാൽ ആദ്യം മനസ്സിലേക്കോടിയെത്തുന്നത് അച്ഛനാണ്. അച്ഛനാണ് എന്നും എന്റെ ജീവിതത്തിൽ ഏറ്റവും പ്രധാന ഹീറോ. ആൺ പെൺ വ്യത്യാസമില്ലാതെ ഞങ്ങളെ 9 പേരെയും വരച്ച വരയിൽ നിറുത്തി വളർത്തിയ അച്ഛൻ. അനുസരണയിൽ നിൽക്കാതെ വഷളായത് ഒരേയൊരു അനിയൻ.. അത് ഒരു പാഠമാണ് ഇന്നും എല്ലാവർക്കും. അമിതമായാൽ അമൃതും വിഷം എന്ന വലിയൊരു പാഠം.
സ്നേഹം പുറത്തു കാണിച്ചാൽ മക്കൾ വഷളാകുമോ എന്ന് ഭയക്കുന്ന അമ്മയും സ്നേഹം കുറച്ചൊക്കെ പ്രകടിപ്പിക്കുന്ന അച്ഛനും ആയിരുന്നു എനിക്ക്. വളരെ മെലിഞ്ഞ ശരീരപ്രകൃതി.. കുഞ്ഞുന്നാളിൽ എത്ര ആഹാരം തന്നാലും പുഷ്ടിവയ്ക്കാത്ത എന്നെ, എന്തൊക്കെ കൊടുത്താലും ഈ ശരീരം കുതിരില്ല.. അച്ഛന്റെ മോളുതന്നെ. എന്നു പറഞ്ഞ് അമ്മ കുറ്റപ്പെടുത്തുന്നത് ഇപ്പോഴും ഓർമ്മിക്കുന്നു. എന്നെ വെള്ളപ്പാറ്റ, കൂനിക്കുറുമ്പി എന്ന രണ്ട് ഓമനപ്പേരുകളിൽ ആണ് അച്ഛൻ വിളിച്ചിരുന്നത്. കുറുമ്പുകൾ കാട്ടിയാൽ സരൂ എന്ന് ഉച്ചത്തിൽ ഒരു വിളിയുണ്ട്.. അതു കേട്ടാൽ അറിയാം അച്ഛന് ദേഷ്യം കേറിയിട്ടുണ്ട്. അടി ഉറപ്പാണെന്ന്. അടിച്ചാൽ അന്ന് കുശാലാണ്. പുറത്തുപോയി എന്തേലും പലഹാരങ്ങൾ, മിട്ടായി ഒക്കെ വാങ്ങിക്കൊണ്ടുവന്നു തരും. മടിയിലിരുത്തി അടികൊണ്ട് തണർത്ത കാലിൽ തൈലം തേച്ചു തരും.. എന്നിട്ടൊരു ചോദ്യമുണ്ട്.. അച്ഛൻ പലകുറി പറഞ്ഞിട്ടില്ലേ കുറുമ്പുകാട്ടി അച്ഛനെ ദേഷ്യംപിടിപ്പിക്കരുതെന്ന്.. എന്റെ കുട്ടിക്ക് നൊന്തോ.. പോട്ടെട്ടോ.. ഇനി കുറുമ്പൊന്നും കാട്ടാതെ നല്ല കുട്ടിയായിരിക്കണം ട്ടോ എന്ന്...വലിയ ദേഷ്യക്കാരനായിരുന്നു എങ്കിലും അച്ഛന് കുട്ടികളെ അടിക്കേണ്ടിവന്നാൽ ആ മനസ്സ് അപ്സെറ്റ് ആകുന്നത് നന്നായി മനസ്സിലാക്കിയിട്ടുണ്ട് ഞങ്ങൾ. ഓരോ പ്രാവശ്യവും അടികിട്ടുമ്പോൾ വിചാരിക്കും ഇനി നല്ല കുട്ടിയാവണം അച്ഛനെ ദേഷ്യംപിടിപ്പിക്കാതെ എന്ന്.. എന്റെ മരമണ്ടയ്ക്ക് ബുദ്ധി ഉറയ്ക്കാത്ത പ്രായം.. എത്ര അടികൊണ്ടാലും എന്റെ അച്ഛനോട് എനിക്ക് സ്നേഹം മാത്രമേ ഉണ്ടായിരുന്നുള്ളൂ.. ജൗളി വ്യാപാരമായിരുന്നു അച്ഛന്. രാവിലെ പോയാൽ രാത്രിയിൽ എത്ര വൈകിയാലും അച്ഛൻ വന്നുകണ്ടിട്ടേ ഞാൻ ഉറങ്ങാറുള്ളൂ. എല്ലാവരും ഉറങ്ങുമ്പോൾ അമ്മയ്ക്ക് കൂട്ടിരിക്കുക ഒരു പതിവായിരുന്നു. മണിസഞ്ചി അമ്മയ്ക്ക് എണ്ണാൻ കൊടുത്തിട്ട് കുളിക്കാൻ പോകും..ഞാൻ കണ്ണു നിറയെ പൈസ കണ്ടിട്ടുള്ളത് അച്ഛന്റെ മണിസഞ്ചിയിൽ ആണ്.. കുളിച്ചുവന്നാൽ അത്താഴം ഉണ്ണാനിരുന്നാൽ ഞാൻ കിന്നാരം പറയാൻ ചെല്ലും.. കണ്ടില്ലെങ്കിൽ അച്ഛൻ വിളിക്കും. അച്ഛന്റെ വലിയ കൈയിൽ ഒരുപിടിചോറ് ഉരുളയാക്കി എന്റെ കൈയിൽ തന്നിട്ടേ അച്ഛൻ ഊണു കഴിക്കാറുള്ളൂ. എന്റെ കുട്ടി നന്നായി വരും. പോയി കിടന്നുറങ്ങിക്കോളൂ ട്ടോ എന്നു പറയും... ആ അനുഗ്രഹവാക്കുകൾ തന്നെയാണ് ഞാൻ ഇന്നു നായിരിക്കുന്നതിന്റെ പിന്നിൽ പ്രവർത്തിച്ചിട്ടുള്ളത് എന്നെനിക്ക് പലപ്പോഴും തോന്നാറുണ്ട്. എന്റെ അച്ഛനെ കുറിച്ചെഴുതാൻ ഈ ആകകാശപ്പരപ്പും മതിയാകാതെ വരും എനിക്ക്.. അത്രയ്ക്കിഷ്ടമായിരുന്നു.ആണ്.. എനിക്ക് അച്ഛനെ.
വിവാഹശേഷമാണ് മക്കളെക്കുറിച്ചുള്ള അച്ഛന്റെ മനസ്സിലെ വേവലാതി ഞാൻ പൂർണ്ണമായി മനസ്സിലാക്കിയത്.. അച്ഛന്റെ കൈവിട്ടു മറ്റൊരാളുടെ കൈയിൽപെട്ട എന്നെക്കുറിച്ചു വലിയ പ്രയാസപ്പെട്ടിരുന്നു അച്ഛൻ.. മനസ്സമാധാനം നഷ്ടപ്പെട്ട അച്ഛന്റെ വാക്കുകൾ ഞാൻ അടുത്തറിഞ്ഞ നാളുകൾ. മക്കളെ പോറ്റുന്ന കാലത്ത് കുഞ്ഞുന്നാളിൽ ചെയ്ത കുറുമ്പു കൾക്കൊക്കെ മനസ്സുകൊണ്ട് ഒരായിരംതവണ മാപ്പിരന്നിട്ടുണ്ട് അച്ഛനോട്.
ഞാൻ ചെന്നൈയിൽ താമസിക്കുന്ന കാലത്തായിരുന്നു അച്ഛന്റെ വിയോഗം. ആ ദേഹത്തു കെട്ടിപ്പിടിച്ചു വായ്വിട്ടു ഉച്ചത്തിൽ കരഞ്ഞുപോയി ഞാൻ.. ഇന്നും അച്ഛനെ ഓർത്ത് സങ്കടപ്പെടാത്ത നാളില്ല. ആ കൈകൊണ്ട് അടിവാങ്ങാനും ആ മടിയിലിരുന്ന് കൊഞ്ചൽ അനുഭവിക്കാനും ഉരുള ഉണ്ണാനും ഞാൻ ഒരു കുഞ്ഞായിരുന്നെങ്കിൽ, എന്റെ അച്ഛൻ തിരിച്ചുവന്നി രുന്നെങ്കിൽ എന്നൊക്കെ ഓർത്തുപോകും... കണ്ണീർ ധാരധാരയായി ഒഴുകുക യാണ് ഇതെഴുതുമ്പോഴും...
Thursday, November 7, 2019
ഭയം
ഭയം, നിഷേധാത്മക ചിന്തകള്, തെറ്റായ വിശ്വാസങ്ങള്, സംശയങ്ങള് എന്നിവയൊക്കെ വിജയത്തിന്റെ ശത്രുക്കളാണ്. ഭയം അനാരോഗ്യകരവും വിനാശകാരിയുമായ ഒരു മാനസികാവസ്ഥയാണ്. ഭയാകുലമായ മനസ്സ് അശാന്തമാണ്. അത് രോഗത്തിന്റെ ഇരിപ്പിടമാണ്. അത് സ്വന്തം കഴിവുകളെ ശാസം മുട്ടിച്ച് കൊല്ലുകയാണ് ചെയ്യുന്നത്.
ഭയം നമ്മില്‍ നെഗറ്റീവ് ഊര്‍ജ്ജം നിറക്കും. ധൈര്യം പോസിറ്റീവ് ഊര്‍ജ്ജവും. ഭയം പലപ്പോഴും നമ്മെ തോല്‍വികളിലേക്കു നയിക്കും. എന്തിനധികം ..ചില സന്ദര്‍ഭങ്ങളില്‍ മരണത്തിനു തന്നെ കാരണം ആയേക്കാം. ഉദാഹരണമായി ഒരു ചെറിയ കഥ പറയാം.
തവളയും പാമ്പും ഉറ്റ ചങ്ങാതിമാരായിരുന്നു. രണ്ടു പേരും പൊങ്ങച്ചം പറയുന്നതില്‍ അതി സമര്ധര്‍ ആയിരുന്നു. അങ്ങിനെ ഒരിക്കല്‍ പാമ്പു പറഞ്ഞു ഞാന്‍ കടിച്ചാല്‍ എന്റെ ഉഗ്രമായ വിഷം ഏറ്റു ആ ജീവി ഉടനെ മരിച്ചു പോകും എന്ന്. ഇത് കേട്ട തവള പറഞ്ഞു നിന്റെ വിഷം ഏറ്റിട്ടല്ല അവര്‍ മരിക്കുന്നത്. പാമ്പു തവളയുടെ ഈഅഭിപ്രായത്തോട് ഒട്ടും സമ്മതിച്ചില്ല. തവളയും വിട്ടു കൊടുത്തില്ല. അങ്ങിനെ രണ്ടു പേരും തമ്മില്‍ തര്‍ക്കമായി. അവസാനം ഒരു തീരുമാനത്തില്‍ എത്തിച്ചേര്‍ന്നു അവര്‍. ഒരു പന്തയം വച്ചു . തവള പമ്പിനോട് പറഞ്ഞു നീ ഒരാളെ കടിച്ചിട്ട് പതുങ്ങിയിരിക്കുക. ഞാന്‍ അയാളുടെ മുന്‍പിലേക്ക് ചാടാം. പിന്നെ ഞാന്‍ ഒരാളെ കടിച്ചിട്ട് പതുങ്ങിയിരിക്കാം. നീ എത്തി നോക്കണം . അപ്പോള്‍ കാണാം ആരു കടിച്ച്ചാലാണ് മരിക്കുന്നതെന്നു . പന്തയം സമ്മതിച്ചു രണ്ടുപേരും ഒരു വയല്‍ വരമ്പത്ത് പോയി ഇരുപ്പായി. അപ്പോള്‍ ആ വയല്‍ വരമ്പത്തുകൂടി ഒരാള്‍ നടന്നു വന്നു. പാമ്പിന്റെ ഊഴമായിരുന്നു ആദ്യം . മുന്‍പേ പറഞ്ഞത് പോലെ പാമ്പു അയാളെ കടിച്ചിട്ട് പതുങ്ങിയിരുന്നു. തവള മുന്‍പിലേക്ക് ചാടി. അയാള്‍ തിരിഞ്ഞു നോക്കിയപ്പോള്‍ തവളയെയാണ് കണ്ടത്. ങ്ഹാ ...തവളയല്ലേ.. എന്ന് കരുതി അയാള്‍ നടന്നു പോയി. അപ്പോള്‍ തവള പറഞ്ഞു കണ്ടോ നീ കടിച്ച ആള്‍ മരിക്കാഞ്ഞത്. എന്നാല്‍ ഞാന്‍ കടിച്ചു ആള്‍ മരിക്കുന്നത് നീ നോക്കിക്കോളു എന്നും പറഞ്ഞു തവളയുടെ ഊഴത്തിനായി കാത്തിരുന്നു. അങ്ങിനെ നോക്കിയിരിക്കുമ്പോള്‍ ഒരാള്‍ അതിലൂടെ വരുന്നത് കാണാന്‍ കഴിഞ്ഞു. അയാള്‍ അടുത്തെത്തിയപ്പോള്‍ തവള അയാളെ കടിച്ചിട്ട് പതുങ്ങിയിരുന്നു. പാമ്പു തലയും പൊക്കി നോക്കി നിന്നു. അയാള്‍ തിരഞ്ഞു നോക്കുമ്പോള്‍ അതാ ഒരു പാമ്പു. അയ്യോ എന്നെ പാമ്പു കടിച്ച്ച്ചേ എന്ന് നിലവിളിച്ചു അയാള്‍ മരിച്ചു വീണു. ഒടുവില്‍ പന്തയത്തില്‍ തവള ജയിച്ചു.....
ഇതില്‍ നിന്നും മനസ്സിലെ ഭയം ആണ് അയാളുടെ മരണത്തിനു കാരണം എന്ന് നമുക്കേവര്‍ക്കും മനസ്സിലാക്കാം .
സുഖദുഃഖ സമ്മിശ്രമായ ഈ ഭൂമിയിലെ ജീവിതം വിജയപ്രദമാക്കാന്‍ നമ്മിലെ ഭയത്തെ ദൂരീകരി
ച്ചേ മതിയാവൂ. എപ്പോഴും അനുകൂല സാഹചര്യങ്ങള്‍ തന്നെ ജീവിതത്തില്‍ ഉണ്ടായെന്നു വരില്ല. നാം നേരിടേണ്ടി വരുന്ന പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കണമെങ്കില്‍ നമുക്ക് ധൈര്യം വേണം. ഓരോ പ്രതികൂല സാഹചര്യങ്ങളെയും തരണം ചെയ്തു വിജയത്തിലെത്തുമ്പോള്‍.
നമ്മില്‍ ആത്മവിശ്വാസം അധികരിക്കും. അതിലൂടെ നമ്മിലെ ഭയത്തെ ദൂരീകരിക്കാനാകും.
നിറഞ്ഞആത്മവിശ്വാസത്തോടെ സകല പ്രതികദല സാഹചര്യങ്ങളേയും അതിജീവിക്കുവാ
നുള്ള ധൈര്യവും മനോബലവും കൈവരിക്കുവാന്‍ സര്‌വ്വേശ്വരന്‍ എല്ലാര്‍ക്കും എപ്പോഴും എവിടേയും തുണയായിരിക്കട്ടെ എന്ന് ആശംസിച്ചു കൊണ്ട് ....
അലംഭാവം
ജീവിതം ഹ്രസ്വമാണ്. അതില്‍ അശ്രദ്ധമായി സമയം ചെലവഴിച്ച് നാം പിന്നെയും അതിനെ ഹ്രസ്വമാക്കുന്നു. ഭാഗ്യമാണ് വിജയത്തിന് അടിസ്ഥാനം എന്നും, ജീവിതവിജയങ്ങള്‍ താനേ ഉണ്ടായിക്കൊള്ളുമെന്നും കരുതി ജീവിതം തള്ളിനീക്കുന്നവരുണ്ട്. പുതിയ സാധ്യതകളും അവസരങ്ങളും ആരായുവാന്‍ തയ്യാറാവാത്ത ഇവര്‍ക്ക് ജീവിതം, പരാജയം മാത്രമാണ് സമ്മാനിക്കുക. ജീവിതത്തില്‍ യദൃച്ഛയാ ഉണ്ടായ ഒരു വിജയമാവാം ഇക്കൂട്ടരുടെ ഈ അലംഭാവത്തിനു കാരണം. ജീവിത സാഹചര്യങ്ങളെല്ലാം ഭദ്രമാണെന്നു കരുതി നിഷ്ക്രിയരായിരുന്നാല്‍ മെച്ചപ്പെടാനുള്ള അവസരങ്ങള്‍ നാം സ്വയം നഷ്ടപ്പെടുത്തുകയാണ് ചെയ്യുന്നത്. അലംഭാവം മനസ്സില്‍ പ്രവേശിച്ചാല്‍ അവസരം ആനിമിഷം പടിയിറങ്ങുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. യഥാസമയം ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യാതെ എല്ലാം ഭാഗ്യത്തിലര്‍പ്പിച്ചുകൊണ്ട് അലംഭാവത്തോടെ കഴിയുന്നവര്‍ ഒരു തരം മൂഡ സ്വര്‍ഗത്തിലാണ് ജീവിക്കുന്നത്. ജീവിതവിജയം കൈവരിക്കാന്‍ നിരന്തരപരിശ്രമവും ആത്മവിശ്വാസവും ധീരതയും കൈമുതലാക്കിക്കൊണ്ട് പോരാടിയേ പറ്റൂ. അലംഭാവം നമ്മുടെവ്യക്തിത്വത്തെ കളഞ്ഞുകുളിക്കാന്‍ മാത്രമേ പര്യപ്തമാവൂ. അതിനാല്‍ നാമേവരും അലംഭാവം വെടിഞ്ഞ് നാള്‍ക്കുനാള്‍ മുന്നേറുവാനുള്ള പരിശ്രമം കൈക്കൊള്ളുകയാണ് വേണ്ടത്.അതിന് നമുക്കേവര്‍ക്കും സാധിക്കട്ടെ!

Wednesday, November 6, 2019
കാത്തിരുപ്പിന്‍റെ സുഖം
കത്താണോ മൊബൈല്‍ഫോണ്‍ ആണോ കൂടുതല്‍ സുഖം. ലോകവും ജനതയും ഇത്ര സ്പീഡ് ആയതു മൊബൈല്‍ഫോണ്‍ കണ്ടുപിടുത്തം കാരണമാണോ എന്ന് എനിക്കിടക്കിടെ സംശയംവരാ
റുണ്ട്.... കാരണം പണ്ടൊക്കെ ജനങ്ങള്‍ക്ക് ഒരുപാടുക്ഷമയു ണ്ടായി രുന്നു... എങ്ങിനെയെന്നോ ... ഒരുകത്തയച്ചാല്‍ അതിന്‍റെമറുപടിവരാന്‍ കുറഞ്ഞത് മൂന്നുദിവസമെങ്കി ലുമാകുമല്ലെ....അപ്പോള്‍ ദേഷ്യപ്പെട്ടുള്ള കത്താണെങ്കില്‍ മറുപടിയെത്തുമ്പോഴേക്കും ദേഷ്യമെല്ലാം പമ്പകടന്നിട്ടുണ്ടാകും. എന്നാലിപ്പോളങ്ങനെയാണോ..? മൊബൈലില്‍ ഉടനെ വിളിച്ചു തെറിയും ചീത്തയും ഒക്കെപ്പറഞ്ഞു ആകെവഷളാക്കും. കൂടുതല്‍ ബന്ധങ്ങള്ളും തകരാന്‍ ഈ മൊബൈല്‍ഫോണ്‍ ഒരു കാരണക്കാരന്‍തന്നെയാണെന്നാണ് എനിക്കുതോന്നുന്നത്.
ഒരു കത്തെഴുതി അതിന്‍റെ മറുപടിക്കായി കാത്തിരിക്കുന്നതിന്‍റെ സുഖമൊന്നു വേറെതന്നെയാണ്. പ്രത്യേകിച്ച് പട്ടാളക്കാര്‍ക്കും വിദേശത്തുജോലിചെയ്യുന്നവര്‍ക്കും ആകെയുള്ള ആശ്വാസം ഈ കത്തെഴുതലും കത്തിന്‍റെമറുപടിക്കായുള്ള കാത്തിരുപ്പും തന്നെയായിരുന്നു. അവരുടെ ജീവിതംതന്നെ ഈ കാത്തിരുപ്പില്‍ത്തന്നെയാണെന്നുപറയാം. പണ്ടൊക്കെ എന്തു രസമായിരുന്നു ജീവിക്കാന്‍.....എന്‍റെ ഭര്‍ത്താവ് ഒരു പട്ടാളക്കാരന്‍ ആയിരുന്നു.....വീട്ടിലെ മൂത്തമകനും ആകെയുള്ള ആണ്‍ തരിയുമായിരുന്നതു കൊണ്ട് അച്ഛനും അമ്മയും എന്തുചെയ്യുന്നതും മകനോടു ചോദിച്ചശേഷമായിരുന്നു. എല്ലാം കത്തെഴുതി കാത്തിരുന്നല്ലേ നടത്തിയിരുന്നത്. ഓര്‍ക്കാന്‍തന്നെ എന്തുരസമാ. കത്തെഴുതുമ്പോള്‍ നമ്മുടെ വാക്കുകളില്‍ ഒരു പക്വതയുണ്ടാകും എഴുതിക്കഴിഞ്ഞു വായിച്ചുനോക്കാം. അപാകങ്ങളുണ്ടെങ്കില്‍ തിരുത്താം അല്ലെങ്കില്‍ കീറിക്കളഞ്ഞു വേറെയെഴുതാം. ഇതുവല്ലതുംനടക്കുമോ ഇപ്പോള്‍. എന്തെങ്കിലും മനസ്സില്‍തോന്നിയാല്‍ ഉടനെ ഒരു SMS അല്ലെങ്കില്‍ ഒരു call പറയാനുള്ളതെല്ലാം എത്രയുംവേഗം പറഞ്ഞു തീര്‍ക്കണമല്ലോ. വായില്‍വന്നപടി എല്ലാം ഒരു വര്‍ത്തമാനംപറഞ്ഞൊപ്പിക്കും . ചിലപ്പോള്‍ ദേഷ്യമാകും, വഴക്കാകും. പിന്നെ സോറിയുടെ ശരവര്‍ഷം. ടെന്‍ഷന്‍.. എല്ലാം ടെന്‍ഷന്‍...ആ രസകരമായ കാലത്തേക്ക് മടങ്ങിപ്പോകാന്‍ ഇനി ആരെങ്കിലും തയ്യാറാകുമോ...?

കേരളം ശരിക്കും ഭ്രാന്താലയംതന്നെ ....
ലോകനന്മയ്ക്കുവേണ്ടി ചിന്തിക്കേണ്ടുന്ന സമയമെല്ലാം വിട്ടുകൊടുക്കാവുന്ന; വിട്ടുകൊടുക്കേണ്ടുന്ന പല ചെറിയ വിഷയങ്ങളെയും ഊതിപ്പെരുപ്പിച്ച് വര്‍ഗ്ഗക ലാപങ്ങളും വ്യക്തിവൈരാഗ്യങ്ങളും സൃഷ്ടിച്ച്, മുട്ടനാടുകളെയെന്നപോലെ തമ്മിലടിപ്പിച്ച് ചോരയൊഴുക്കിയും ഊറ്റിക്കുടിച്ചും എന്തു നേട്ടങ്ങളാണ് കൊയ്യാനുദ്ദേശിക്കുന്നത് ഈ മലനാട്ടുമക്കള്‍ എന്നാണ് മനസ്സിലാകാത്തത്.
ശബരിമലയില്‍ പെണ്ണുങ്ങള്‍ക്ക് ഉള്ള വിലക്കിനെക്കുറിച്ച് ഒരുപാടു കാലങ്ങ ളായി കേള്‍ക്കാന്‍ തുടങ്ങിയിട്ട്. പലകുറി ആലോചിച്ചുനോക്കി. എന്തിനാണ് ഇത്രയേറെ വാശി ഇക്കാര്യത്തില്‍ ഇരുകൂട്ടര്‍ക്കും. മനസ്സുകൊണ്ട് സ്വസ്ഥമായി രിക്കാന്‍ സാധിക്കുന്ന സമയത്ത് എന്‍റെ വീട്ടില്‍ ഇരുന്നാണ് ഞാന്‍ ഈശരനെ ആരാധിക്കുന്നത്. ഒരമ്പലത്തിലും അത്രയ്ക്കു തൃപ്തിയായി പ്രാര്‍ത്ഥിക്കുവാന്‍ സാധിക്കുമെന്ന വിശ്വാസം എനിക്കില്ലാത്തതുതന്നെയാണതിനുള്ള കാരണ വും. അവിടെ തൊടരുത്, ഇവിടെ നില്ക്കരുത്, അങ്ങനെ ചെയ്യരുത്, ഇങ്ങനെ പറയരുത് എന്നൊക്കെ കേട്ടുകേട്ട് മതിയായിരിക്കുന്നു ശരിക്കും. ഒരു പട്ടാളക്കാരന്‍റെ ഭാര്യയായതുകൊണ്ട് പല ദേശങ്ങളും ചുറ്റിക്കറങ്ങാന്‍ സാധിച്ചു. എവിടെയും ഈ കേരളത്തിലെപ്പോലെ ദൈവവും മനുഷ്യനും തമ്മില്‍ ഇത്ര അകലം കണ്ടില്ലാ ഞാന്‍. ഉത്തരേന്ത്യയില്‍ പണ്ഡിത്ജി സ്ഥലത്തില്ലെങ്കില്‍ ആരതിയെടുത്തു പ്രസാദവും കഴിച്ച് നമുക്ക് നേരത്തിനു വീട്ടിലെത്താം. തമിഴ്നാട്ടില്‍ വിഗ്രഹം പൂജിക്കുന്ന പൂജാരി നമ്മുടെ തലയില്‍ തൊട്ട് അനുഗ്രഹിക്കുന്നു. നെറ്റിയിൽ പൊട്ടുതൊടുവിക്കുന്നു . അവിടെയൊക്കെ ഇല്ലാത്ത എന്ത് ഭ്രഷ്ടാണ് കേരളത്തിലെ സാധാരണ ജനങ്ങള്‍ക്കുള്ളത്? ഒന്നും മനസ്സിലാകുന്നില്ല.
കൃഷ്ണനും മുരുകനും ഗണപതിയും അയ്യപ്പനും ഒക്കെ സന്മാര്‍ഗത്തിലൂടെ ജീവിച്ച വഴികാട്ടികളാണ് നമുക്ക്. അവരാരുംതന്നെ ദൈവമല്ല. ദൈവം എന്നാല്‍ ഒരു പ്രപഞ്ചശക്തി. അത് കുടികൊള്ളെണ്ടത് മറ്റെങ്ങുമാല്ലാ, നമ്മുടെ മനസ്സില്‍ത്തന്നെയാണ്. പ്രപഞ്ചശക്തിയുടെ വിഗ്രഹമായി നാം ആരാധിക്കേ ണ്ടത് നമ്മുടെ മനസാക്ഷിയെത്തന്നെയാണ്. മുപ്പത്തിമുക്കോടി ദേവര്‍കളും അവതാരങ്ങളായി നാം വിശ്വസിച്ചുപോരുന്ന ദേവതമാരാണ് എന്നാണെന്റെ വിശ്വാസം.. അവരെ പേടിക്കുകയല്ലാ, മറിച്ച് മനസ്സില്‍ ആരാധിക്കുകയാണ് വേണ്ടത്. നേര്‍വഴിക്കു നടന്നവരോട് നമുക്ക് നേര്‍വഴികാട്ടാന്‍ പ്രാര്‍ത്ഥന ചെയ്യുകയാണ് നാം ചെയ്യേണ്ടത്. അവരെ ദര്‍ശിക്കാന്‍ വിലക്കുകള്‍ ആവശ്യ
മില്ലാ എന്നതുതന്നെയാണ് സത്യവും.
എന്‍റെ അഭിപ്രായത്തില്‍ ഒരു അമ്പലത്തിലും പോകാതെതന്നെ മനുഷ്യരെ
ക്കൊണ്ട് നന്മയുടെ പ്രതീകങ്ങളായി ജീവിക്കാന്‍ സാധിക്കും. എന്നിരുന്നാലും ക്ഷേത്രദര്‍ശനം പണ്ടുമുതല്‍ക്കേ മനുഷ്യരുടെയിടയില്‍ നടന്നുവരുന്ന ഒരു ആചാരമാണ്. പലരുടെയും മനസ്സമാധാനമാണ്. അമ്പലക്കമ്മറ്റിഭാരവാഹിക ളുടെ ഉപജീവനമാര്‍ഗ്ഗമാണ്. ജനങ്ങളുടെ അമിതമായ ഭക്തി പലയിടങ്ങളിലും ചൂഷണം ചെയ്യപ്പെടുന്നുമുണ്ട്. അതൊരു വശം അങ്ങനെ കിടക്കട്ടെ. ഭക്തിക്കും ആരാധനയ്ക്കും ഈ ജാതി, മത, സ്ത്രീ, പുരുഷ ഭേദങ്ങളൊന്നുംതന്നെ ആവശ്യമില്ല. കാരണം നാമെല്ലാം ഈശ്വരസൃഷ്ടിയാണെന്ന വിശ്വാസം നിലനില്ക്കുന്ന കാലംവരെ ഭൂമിയില്‍ ജനിച്ചവര്‍ക്കെല്ലാവര്‍ക്കും ഈശ്വരനെ ആരാധിക്കാനും ദര്‍ശിക്കാനും അവകാശം വേണ്ടതാണ്.
ഈശ്വരന്‍ ഒന്നേയുള്ളൂ. പലരൂപത്തിലും ഭാവത്തിലും മനുഷ്യമനസ്സുകള്‍ ആരാധിക്കുന്നതു കാണുമ്പോള്‍ ജീവിതംകൊണ്ടു ദൈവതുല്യരായിത്തീര്‍ന്നിട്ടുള്ള ദേവതായാരാധനയായിട്ടാണ് ആ ഭക്തിമാര്‍ഗ്ഗത്തെ എനിക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നത്. നമ്മുടെ കുട്ടിയെ സ്കൂളില്‍ ചേര്‍ത്തിട്ടുണ്ടെങ്കിലും ആ കുട്ടിയെ സ്കൂള്‍സമയങ്ങളില്‍ കാണണമെങ്കില്‍ നമുക്ക് അവിടുത്തെ ഹെഡ്മാഷിനെ കണ്ട് അനുവാദം വങ്ങേണ്ടതുപോലെയും നാം ഫീസുകെട്ടിയാണ് കുട്ടിയെ പഠിപ്പിക്കുന്നത് എങ്കിലും ഒരു കുട്ടി സ്കൂള്‍സമയങ്ങളില്‍ മൊത്തമായും അല്ലാത്തപ്പോള്‍ ഭാഗിഗമായും അദ്ധ്യാപകരെ അനുസരിച്ചു ജീവിക്കേണ്ടിവരുന്നതുപോലെയും തന്നെയാണ് ഒരു അമ്പലത്തില്‍ പോകുമ്പോള്‍ ആ അമ്പലത്തിലെ നിയമങ്ങളും ആചാരങ്ങളും അനുസരിക്കേണ്ടിവരുന്നത്. അത് അത്യന്താപേക്ഷിതം. കാരണം അത് അവരുടെ വിശ്വാസമാണ്. അതിനു സാധിക്കാത്തവര്‍ വീട്ടിലിരുന്ന് ഈശ്വരനെ വിളിക്കുക. അത്രയല്ലേ വേണ്ടൂ. ഒരു രാജ്യത്തെ അഥവാ ഒരു സംസ്ഥാനത്തെ ഭരിക്കുന്നവര്‍ ഉണ്ടാക്കുന്ന നിയമങ്ങളെ നാം അനുസരിക്കുന്നുണ്ടെങ്കിലും പല നിയമങ്ങളും കാലോചിതമായി മാറ്റാതെവരുമ്പോള്‍ സമരങ്ങളും മറ്റുമായി നാമത് നേടിയെടുക്കാറില്ലേ. അതുപോലെയാണ് ഈ ശബരിമലവിവാദവും എനിക്ക് തോന്നുന്നത്.
മാറ്റം പ്രകൃതി നിയമമാണ്. പണ്ട് പെണ്ണുങ്ങള്‍ മാറുമറയ്ക്കാതെ നടന്നിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇന്ന് അതുചെയ്യുന്നില്ലേ. മുണ്ടും മുലക്കച്ചയും കെട്ടി നടന്നിരുന്നവര്‍ ഇന്ന് ബ്ലൌസും സാരിയും ഉടുക്കുന്നുണ്ട്. അതും മാറി ഇപ്പോള്‍ ചുരിദാറും പാന്റും ഷര്‍ട്ടും ഒക്കെ വന്നു. ഈ മാറ്റങ്ങളൊക്കെ ഉണ്ടായതുപോലെ ശബരിമലയിലും മാറ്റങ്ങള്‍ ഉണ്ടാകാം...
പണ്ട് ശബരിമലയ്ക്കുപോകാന്‍ വലിയ കഷ്ടപ്പാടുകള്‍ സഹിക്കണമായിരുന്നു. കാല്‍നടയായി വേണം പോകാന്‍ അതുകൊണ്ട് 41 ദിവസം വ്രതം അനുഷ്ടിച്ച് നമ്മുടെ ശരീരത്തിനെ ആ കഷ്ടപ്പാടുകള്‍ സഹിക്കുവാന്‍ പാകപ്പെടുത്തുകയായിരുന്നു ചെയ്തിരുന്നത്. അല്ലാതെ ഇത്രവലിയ ആനക്കാര്യം ഒന്നുമല്ല അത്. ഇപ്പോള്‍ അങ്ങനെയാണോ. കാലം എത്രയോ പുരോഗമിച്ചിരിക്കുന്നു. വണ്ടിയില്‍ പോയി എത്രയോവേഗം നാം തിരിച്ചു വീട്ടിലെത്തുന്നു. ഇന്ന് സകല സൌകര്യങ്ങളും ഉണ്ട് അവിടെ. ഒരു സ്ത്രീയായി ജനിച്ചതുകൊണ്ട് അയ്യപ്പദര്‍ശനം നിരോധിക്കേണ്ടതുണ്ടോ.
സ്ത്രീകള്‍ മാത്രം പൂജിക്കുന്ന അമ്പലങ്ങള്‍ ഇല്ലേ ഇവിടെ? ഞാന്‍ എന്‍റെ 55 വയസ്സുവരെ കാത്തിരുന്ന് അയ്യപ്പനെ ദര്‍ശിക്കാന്‍ അവിടെ ചെന്നപ്പോള്‍ എനിക്കുണ്ടായ ചെറിയൊരു മന:പ്രയാസം ഇവിടെ പറയാം. മല കയറുമ്പോള്‍ പ്രയമേറിയതുകാരണം മുട്ടുവേദന നന്നായി അനുഭവപ്പെട്ടു. അന്നേരം ഞാന്‍ ഭഗവാനോട് മനസ്സുകൊണ്ടു ചോദിച്ചുപോയി, കുറച്ചൂടെ ചെറിയപ്രായമാ

യിരുന്നെങ്കില്‍ എളുപ്പം കയറാമായിരുന്നില്ലേ എന്‍റെ അയ്യപ്പാ എന്ന്. 2014 ല്‍ അയ്യപ്പ സന്നിധിയില്‍ നിന്നുകൊണ്ട് മനം നൊന്ത് മുഖ്യമായി ഞാന്‍ പ്രാര്‍ത്ഥിച്ചത് എത്രയും വേഗം ഒരു ഉണ്ണിയായി എന്‍റെ മോളുടെ വയറ്റില്‍ ഉരുവായി വീട്ടില്‍ വന്ന് നിന്‍റെ ബാലവികൃതികള്‍ കാണിച്ചു തന്നുകൂടേ എന്നും സ്ത്രീകള്‍ പ്രായമേറി അവരുടെ ശാരിരികബലം കുറയുംമുന്നെ ഇവിടെ വരാന്‍ അനുവദിച്ചുകൂടെയെന്നും ആയിരുന്നു. 2015 ല്‍ വീട്ടില്‍ ഉണ്ണി പിറന്നു. ഇതും നടക്കുമായിരിക്കും ഇനി.
വളരെ ചെറുപ്പംമുതല്‍ക്കേ മനുഷ്യനീതിക്ക് പ്രയോജനപ്പെടാത്ത ഒരു ആചാര ങ്ങളെയും പിന്തുടരുന്നതില്‍ ഒട്ടും താല്‍പ്പര്യമില്ലാത്ത ഒരാളാണ് ഞാന്‍.
പോകേണ്ടതുപോലെ അവിടെ പോയില്ലെങ്കില്‍ ഭഗവാന്‍ നോക്കിക്കോളും അങ്ങനെ പോകാത്തവരെ അക്കാര്യത്തില്‍ ഇത്രയ്ക്കു വാശിപിടിക്കേണ്ട കാര്യമുണ്ടോ. അവനവന്‍ ചെയ്യുന്ന കര്‍മ്മത്തിന്റെ ഫലം അവനവന്‍ അനുഭവിച്ചുകൊള്ളുമല്ലോ. ഈ വാശിയുടെ പിന്നില്‍ ആര്‍ക്കൊക്കെയോ എന്തൊക്കെയോ കൊയ്യാനുണ്ട് എന്നതാണ് വാസ്തവം... എന്‍റെ അറിവിന് എത്തിയത് ഞാന്‍ പറയുന്നു. ആലോചിച്ച് ഒരു തീരുമാനത്തില്‍ എത്തിയാല്‍, ഈ വിഷയം വിട്ട് നാടിന്‍റെ നന്മയ്ക്കുള്ള മറ്റെന്തെങ്കിലും നല്ല ചിന്തകളിലേയ്ക്ക് ജനശ്രദ്ധ വഴിമാറിയേനെ.

Subscribe to:
Comments (Atom)
ജലമില്ലെങ്കിൽ ഒന്നുമില്ല.
ലോക ജലദിനം ഓരോതുള്ളി ജലവും അമൂല്യം ജലമില്ലെങ്കിൽ ഒന്നുമില്ല. ഈ ജലദിനത്തിൽ ഒരു എളിയ സന്ദേശം. നാം പൈസ മുടക്കി വീടുവയ്ക്കാനൊരുങ്ങുമ്പോൾ ആദ്യം ...