Thursday, November 7, 2019

ഭയം

ഭയം, നിഷേധാത്മക ചിന്തകള്, തെറ്റായ വിശ്വാസങ്ങള്, സംശയങ്ങള് എന്നിവയൊക്കെ വിജയത്തിന്റെ ശത്രുക്കളാണ്. ഭയം അനാരോഗ്യകരവും വിനാശകാരിയുമായ ഒരു മാനസികാവസ്ഥയാണ്. ഭയാകുലമായ മനസ്സ് അശാന്തമാണ്. അത് രോഗത്തിന്റെ ഇരിപ്പിടമാണ്. അത് സ്വന്തം കഴിവുകളെ ശാസം മുട്ടിച്ച് കൊല്ലുകയാണ് ചെയ്യുന്നത്.

ഭയം നമ്മില്‍ നെഗറ്റീവ് ഊര്‍ജ്ജം നിറക്കും. ധൈര്യം പോസിറ്റീവ് ഊര്‍ജ്ജവും. ഭയം പലപ്പോഴും നമ്മെ തോല്‍വികളിലേക്കു നയിക്കും. എന്തിനധികം ..ചില സന്ദര്‍ഭങ്ങളില്‍ മരണത്തിനു തന്നെ കാരണം ആയേക്കാം. ഉദാഹരണമായി ഒരു ചെറിയ കഥ പറയാം.

തവളയും പാമ്പും ഉറ്റ ചങ്ങാതിമാരായിരുന്നു. രണ്ടു പേരും പൊങ്ങച്ചം പറയുന്നതില്‍ അതി സമര്ധര്‍ ആയിരുന്നു. അങ്ങിനെ ഒരിക്കല്‍ പാമ്പു പറഞ്ഞു ഞാന്‍ കടിച്ചാല്‍ എന്റെ ഉഗ്രമായ വിഷം ഏറ്റു ആ ജീവി ഉടനെ മരിച്ചു പോകും എന്ന്. ഇത് കേട്ട തവള പറഞ്ഞു നിന്റെ വിഷം ഏറ്റിട്ടല്ല അവര്‍ മരിക്കുന്നത്. പാമ്പു തവളയുടെ ഈഅഭിപ്രായത്തോട് ഒട്ടും സമ്മതിച്ചില്ല. തവളയും വിട്ടു കൊടുത്തില്ല. അങ്ങിനെ രണ്ടു പേരും തമ്മില്‍ തര്‍ക്കമായി. അവസാനം ഒരു തീരുമാനത്തില്‍ എത്തിച്ചേര്‍ന്നു അവര്‍. ഒരു പന്തയം വച്ചു . തവള പമ്പിനോട് പറഞ്ഞു നീ ഒരാളെ കടിച്ചിട്ട്‌ പതുങ്ങിയിരിക്കുക. ഞാന്‍ അയാളുടെ മുന്‍പിലേക്ക് ചാടാം. പിന്നെ ഞാന്‍ ഒരാളെ കടിച്ചിട്ട്‌ പതുങ്ങിയിരിക്കാം. നീ എത്തി നോക്കണം . അപ്പോള്‍ കാണാം ആരു കടിച്ച്ചാലാണ് മരിക്കുന്നതെന്നു . പന്തയം സമ്മതിച്ചു രണ്ടുപേരും ഒരു വയല്‍ വരമ്പത്ത് പോയി ഇരുപ്പായി. അപ്പോള്‍ ആ വയല്‍ വരമ്പത്തുകൂടി ഒരാള്‍ നടന്നു വന്നു. പാമ്പിന്റെ ഊഴമായിരുന്നു ആദ്യം . മുന്‍പേ പറഞ്ഞത് പോലെ പാമ്പു അയാളെ കടിച്ചിട്ട്‌ പതുങ്ങിയിരുന്നു. തവള മുന്‍പിലേക്ക് ചാടി. അയാള്‍ തിരിഞ്ഞു നോക്കിയപ്പോള്‍ തവളയെയാണ് കണ്ടത്. ങ്ഹാ ...തവളയല്ലേ.. എന്ന് കരുതി അയാള്‍ നടന്നു പോയി. അപ്പോള്‍ തവള പറഞ്ഞു കണ്ടോ നീ കടിച്ച ആള്‍ മരിക്കാഞ്ഞത്‌. എന്നാല്‍ ഞാന്‍ കടിച്ചു ആള്‍ മരിക്കുന്നത് നീ നോക്കിക്കോളു എന്നും പറഞ്ഞു തവളയുടെ ഊഴത്തിനായി കാത്തിരുന്നു. അങ്ങിനെ നോക്കിയിരിക്കുമ്പോള്‍ ഒരാള്‍ അതിലൂടെ വരുന്നത് കാണാന്‍ കഴിഞ്ഞു. അയാള്‍ അടുത്തെത്തിയപ്പോള്‍ തവള അയാളെ കടിച്ചിട്ട്‌ പതുങ്ങിയിരുന്നു. പാമ്പു തലയും പൊക്കി നോക്കി നിന്നു. അയാള്‍ തിരഞ്ഞു നോക്കുമ്പോള്‍ അതാ ഒരു പാമ്പു. അയ്യോ എന്നെ പാമ്പു കടിച്ച്ച്ചേ എന്ന് നിലവിളിച്ചു അയാള്‍ മരിച്ചു വീണു. ഒടുവില്‍ പന്തയത്തില്‍ തവള ജയിച്ചു.....

ഇതില്‍ നിന്നും മനസ്സിലെ ഭയം ആണ് അയാളുടെ മരണത്തിനു കാരണം എന്ന് നമുക്കേവര്‍ക്കും മനസ്സിലാക്കാം .

സുഖദുഃഖ സമ്മിശ്രമായ ഈ ഭൂമിയിലെ ജീവിതം വിജയപ്രദമാക്കാന്‍ നമ്മിലെ ഭയത്തെ ദൂരീകരി
ച്ചേ മതിയാവൂ. എപ്പോഴും അനുകൂല സാഹചര്യങ്ങള്‍ തന്നെ ജീവിതത്തില്‍ ഉണ്ടായെന്നു വരില്ല. നാം നേരിടേണ്ടി വരുന്ന പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കണമെങ്കില്‍ നമുക്ക് ധൈര്യം വേണം. ഓരോ പ്രതികൂല സാഹചര്യങ്ങളെയും തരണം ചെയ്തു വിജയത്തിലെത്തുമ്പോള്‍.
നമ്മില്‍ ആത്മവിശ്വാസം അധികരിക്കും. അതിലൂടെ നമ്മിലെ ഭയത്തെ ദൂരീകരിക്കാനാകും.
നിറഞ്ഞആത്മവിശ്വാസത്തോടെ സകല പ്രതികദല സാഹചര്യങ്ങളേയും അതിജീവിക്കുവാ
നുള്ള ധൈര്യവും മനോബലവും കൈവരിക്കുവാന്‍ സര്‌വ്വേശ്വരന്‍ എല്ലാര്‍ക്കും എപ്പോഴും എവിടേയും തുണയായിരിക്കട്ടെ എന്ന് ആശംസിച്ചു കൊണ്ട് ....

അലംഭാവം

ജീവിതം ഹ്രസ്വമാണ്. അതില്‍ അശ്രദ്ധമായി സമയം ചെലവഴിച്ച് നാം പിന്നെയും അതിനെ ഹ്രസ്വമാക്കുന്നു. ഭാഗ്യമാണ് വിജയത്തിന് അടിസ്ഥാനം എന്നും, ജീവിതവിജയങ്ങള്‍ താനേ ഉണ്ടായിക്കൊള്ളുമെന്നും കരുതി ജീവിതം തള്ളിനീക്കുന്നവരുണ്ട്‌. പുതിയ സാധ്യതകളും അവസരങ്ങളും ആരായുവാന്‍ തയ്യാറാവാത്ത ഇവര്‍ക്ക് ജീവിതം, പരാജയം മാത്രമാണ് സമ്മാനിക്കുക. ജീവിതത്തില്‍ യദൃച്ഛയാ ഉണ്ടായ ഒരു വിജയമാവാം ഇക്കൂട്ടരുടെ ഈ അലംഭാവത്തിനു കാരണം. ജീവിത സാഹചര്യങ്ങളെല്ലാം ഭദ്രമാണെന്നു കരുതി നിഷ്ക്രിയരായിരുന്നാല്‍ മെച്ചപ്പെടാനുള്ള അവസരങ്ങള്‍ നാം സ്വയം നഷ്ടപ്പെടുത്തുകയാണ് ചെയ്യുന്നത്. അലംഭാവം മനസ്സില്‍ പ്രവേശിച്ചാല്‍ അവസരം ആനിമിഷം പടിയിറങ്ങുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. യഥാസമയം ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യാതെ എല്ലാം ഭാഗ്യത്തിലര്‍പ്പിച്ചുകൊണ്ട്‌ അലംഭാവത്തോടെ കഴിയുന്നവര്‍ ഒരു തരം മൂഡ സ്വര്‍ഗത്തിലാണ് ജീവിക്കുന്നത്. ജീവിതവിജയം കൈവരിക്കാന്‍ നിരന്തരപരിശ്രമവും ആത്മവിശ്വാസവും ധീരതയും കൈമുതലാക്കിക്കൊണ്ട് പോരാടിയേ പറ്റൂ. അലംഭാവം നമ്മുടെവ്യക്തിത്വത്തെ കളഞ്ഞുകുളിക്കാന്‍ മാത്രമേ പര്യപ്തമാവൂ. അതിനാല്‍ നാമേവരും അലംഭാവം വെടിഞ്ഞ് നാള്‍ക്കുനാള്‍ മുന്നേറുവാനുള്ള പരിശ്രമം കൈക്കൊള്ളുകയാണ്‌ വേണ്ടത്.അതിന് നമുക്കേവര്‍ക്കും സാധിക്കട്ടെ!

No comments:

Post a Comment

ജലമില്ലെങ്കിൽ ഒന്നുമില്ല.

ലോക ജലദിനം ഓരോതുള്ളി ജലവും അമൂല്യം ജലമില്ലെങ്കിൽ ഒന്നുമില്ല. ഈ ജലദിനത്തിൽ ഒരു എളിയ സന്ദേശം. നാം പൈസ മുടക്കി വീടുവയ്ക്കാനൊരുങ്ങുമ്പോൾ ആദ്യം ...