Saturday, March 30, 2019

ജനായത്തം


ജനായത്തഭരണമെന്നാൽ ജനങ്ങളെ ഭരണകർത്താക്കളുടെ സ്വാർത്ഥതാല്പര്യങ്ങൾ അടിച്ചേൽപിച്ച് ഭരിക്കുക എന്നാണോഅർത്ഥമാക്കേണ്ടത്? 

ജനസേവനത്തിനുവേണ്ടി ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട അധികാരികൾ എന്നാണ് ഞാൻ മനസ്സിലാക്കിയിരുന്നത്. അങ്ങനെയായിരിക്കണ്ടേ?
 
ജനങ്ങൾക്ക്‌ വേണ്ടാത്തത് ചെയ്തേ മതിയാകൂ എന്ന നിലപാട് എന്തിനാണെന്ന് ഒരുപിടിയും കിട്ടുന്നില്ല.
 
ഇവിടെ സാധുക്കളായുള്ളവർ ജനങ്ങളിൽപ്പെട്ടവരല്ലെന്നുണ്ടോ?

സാധാരണജനങ്ങളുടെ നെഞ്ചിൽ മെതിച്ചുകൊണ്ടുള്ള പുരോഗമനങ്ങൾ ഒരുനാടിന്റെ അധഃപതനത്തിനല്ലേ വഴി തെളിക്കൂ?

ആരോഗ്യമുള്ള ജനങ്ങളല്ലേ രാജ്യത്തിൻറെ സമ്പത്ത്?

മറ്റുരാജ്യങ്ങളുടെ അക്രമങ്ങളിൽനിന്നു രക്ഷിച്ച് സമാധാനവും സന്തോഷവും സ്വന്തംനാടിനു നൽകേണ്ടവരല്ലേ ഭരണാധികാരികൾ?
 
അല്ലാതെ സ്വന്തം നാടിന്റെയും ജനങ്ങളുടെയും ക്രമസമാധാനംതച്ചുടയ്ക്കുകയാണോ വേണ്ടത്?
 
ഭാരത ജനതയ്ക്ക് വാസ്തവത്തിൽ സ്വാതന്ത്ര്യം കിട്ടിയിട്ടുണ്ടോ?
 
ഭാരതത്തിലെ ഭരണാധികാരികൾക്ക് സ്വന്തംകൊണ്ടാടാനുള്ള സ്വകാര്യസ്വത്താണോഈ സ്വാതന്ത്ര്യം?
 
പ്രകൃതിദത്തമായ മഹാമാരിയും ദുരന്തങ്ങളും കടുത്ത ദുരിതങ്ങളാൽ തോൽപ്പിക്കാൻഒരുപുറകേ ശ്രമിക്കുമ്പോൾ, അതിജീവനത്തിന്റെ പാതകൾ തേടി കഷ്ടപ്പെടുന്നജനങ്ങളെ സംരക്ഷിക്കേണ്ട ചുമതല ഏറ്റെടുത്ത് സത്യപ്രതിജ്ഞ ചൊല്ലിയഭരണാധികാരികൾ ജനങ്ങളെ വിഡ്ഢികളാക്കുന്ന ക്രൂരതയെ പുരോഗമനം എന്ന് വിളിക്കാൻ സാധിക്കുമോ?
 
അയൽരാജ്യങ്ങളോടുള്ള മത്സരമായിരിക്കരുത് സ്വരാജ്യസമാധാനമായിരിക്കണംഭരണത്തിന്റെ പ്രഥമലക്ഷ്യം.
ജനങ്ങളുടെ പ്രാഥമികആവശ്യങ്ങളും ആഗ്രഹങ്ങളും നിറവേറ്റി ജീവിക്കുവാൻ അവരെ സഹായിക്കുന്നതായിരിക്കണം ഭരണകൂടം.  അല്ലാതെ അവയൊക്കെതട്ടിപ്പറിച്ചുകൊണ്ടുള്ള പുരോഗമനങ്ങൾ ഭരണകർത്താക്കൾക്ക് ഭൂഷണമല്ല.
 
ഒരു നല്ല ഭരണാധികാരിയെ ലഭിക്കാനുള്ള ഭാഗ്യമാണ് ഒരു രാജ്യത്തിനു വേണ്ട ഏറ്റവും വലിയ പുണ്യം.

No comments:

Post a Comment

ജലമില്ലെങ്കിൽ ഒന്നുമില്ല.

ലോക ജലദിനം ഓരോതുള്ളി ജലവും അമൂല്യം ജലമില്ലെങ്കിൽ ഒന്നുമില്ല. ഈ ജലദിനത്തിൽ ഒരു എളിയ സന്ദേശം. നാം പൈസ മുടക്കി വീടുവയ്ക്കാനൊരുങ്ങുമ്പോൾ ആദ്യം ...