Wednesday, April 23, 2014

തോൽവി വിജയത്തിന്റെ മുന്നോടിയാണ്

തോൽവി വിജയത്തിന്റെ മുന്നോടിയാണ്

നിത്യജീവിതത്തില്‍ സംഭവിക്കുന്ന പല തോൽവികളും നമ്മിൽ നിരാശ ജനിപ്പിക്കാറുണ്ട്.ആ നിരാശ, കര്‍മ്മങ്ങളില്‍ നിന്നും പിന്‍വാങ്ങാന്‍ നമ്മെ പ്രേരിപ്പിക്കുന്നു. തോൽവികൾ സംഭവിക്കുമ്പോള്‍ ഒരിക്കലും നാം അടിപതറരുത്. ധീരന്മാരും ആത്മവിശ്വാസമുള്ളവരും 
ഒരിക്കലും തോൽവിക്കു മുന്നില്‍ കീഴടങ്ങുകയില്ല.തോൽവി വിജയത്തിന്‍റെ മുന്നോടിയാണെന്നു പറഞ്ഞു കേട്ടിരിക്കുമല്ലോ. തോൽ‌വിയിൽനിന്ന് നാം പാഠങ്ങള്‍ പഠിക്കേണ്ടതുണ്ട്. ഒരു പക്ഷെ നമ്മുടെതായ പോരായ്മകള്‍ കൊണ്ടാകാം തോൽവി സംഭവിച്ചത്. അവ എന്തെന്ന് മനസ്സിലാക്കി, വീണ്ടും ലക്ഷ്യത്തിലെത്താൻ കൂടുതല്‍ ഊര്‍ജ്ജസ്വലതയോടെ പ്രവര്‍ത്തിക്കാന്‍ തോൽവികൾ ഒരു പ്രചോദനമാക്കി മാറ്റണം. എല്ലാ കാര്യങ്ങളിലും വിജയം കൈവരിക്കുന്നവര്‍ വിരളമാണ്. ജീവിതത്തിലെ നിസ്സാരമായ തടസ്സങ്ങളാണ് പരാജയങ്ങള്‍ എന്നു കരുതി, അടിപതറാതെ അവയെ അതിജീവിക്കാനുള്ള ധീരത സ്വയം കൈവരിച്ചു പ്രസാദാത്മകമായ വീക്ഷണത്തോടെ ജീവിതത്തെ അഭിമുഖീകരിക്കുകയാണ് നാം ഏവരും ചെയ്യേണ്ടത്. ഞാനുള്‍പ്പെടെ എല്ലാര്‍ക്കും അതിനു കഴിയട്ടെ എന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു.


**********

No comments:

Post a Comment

ജലമില്ലെങ്കിൽ ഒന്നുമില്ല.

ലോക ജലദിനം ഓരോതുള്ളി ജലവും അമൂല്യം ജലമില്ലെങ്കിൽ ഒന്നുമില്ല. ഈ ജലദിനത്തിൽ ഒരു എളിയ സന്ദേശം. നാം പൈസ മുടക്കി വീടുവയ്ക്കാനൊരുങ്ങുമ്പോൾ ആദ്യം ...