Monday, December 31, 2018

എഴുത്തും ഉറക്കവും




നമ്മളില്‍ എഴുത്തുകാരായി ധാരാളം പേരുണ്ടല്ലോ. അവരുടെയെല്ലാം തുലിക യില്‍നിന്നുതിരുന്ന അക്ഷരങ്ങള്‍ കോര്‍ത്തിണക്കി ആശയസമ്പുഷ്ടവും ആസ്വാദ്യവുമായ രചനകള്‍ ഒരു മനസ്സിനെയോ സമൂഹത്തെയോ ദേശത്തെ യോ എന്തിനു ലോകത്തെത്തന്നെയോ പിറവിയെടുക്കണമെങ്കില്‍ ശാരിരി കവും മാനസികവുമായ ആരോഗ്യം അത്യന്താപേക്ഷിതമാണ്. പോഷകഗുണ മുള്ള ഭക്ഷണവും, വെള്ളവും, വ്യായാമവുംപോലെതന്നെ നമ്മുടെ ആരോഗ്യ ത്തിന് ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒന്നാണ് ഉറക്കവും.

നമ്മുടെ ശരീരത്തിന് ആവശ്യമുള്ള ഉറക്കം കിട്ടാതെവരുന്ന അവസ്ഥ ശരീരത്തെമാത്രമല്ല, മനസ്സിനെയും സാരമായി ബാധിക്കും. ജീവിതത്തിലെ ഒഴിച്ചുകൂടാനാവാത്ത ഏന്തെങ്കിലും സാഹചര്യത്തിനാല്‍ ഒരു ദിവസം ഉറക്കം കുറഞ്ഞുപോയാല്‍ തുടര്‍ന്നുവരുന്ന രണ്ടുമൂന്നു ദിവസങ്ങളില്‍ ഒന്നിനും ഒരു ഉഷാറില്ലാതെ കടന്നുപോകാറുള്ളതില്‍നിന്ന് ഞാന്‍ മനസ്സിലാക്കിയ സത്യമാണ് അത്. അതുകൊണ്ടുതന്നെ ദിവസവും 7 മണിക്കൂറെങ്കിലും ഉറങ്ങുവാന്‍ ഞാന്‍ ശ്രദ്ധിക്കാറുണ്ട്.

ഞാന്‍ രാവിലെ 10 മണിമുതല്‍ വൈകിട്ട് 5 മണി വരെ ടൈപ്പിംഗ് ജോലി ചെയ്യുന്ന ഒരു വ്യക്തിയാണ്. ലേഖനങ്ങളും ഓര്‍മ്മക്കുറിപ്പുകളും കഥയും ഒക്കെ എഴുതുമെങ്കിലും എനിക്ക് ഏറ്റവും കൂടുതല്‍ താല്‍പ്പര്യമുള്ളത് കവിതയെഴുതുവാനാണ്. ആശയം എപ്പള്‍ മനസ്സില്‍ ഉരുവായാലും ആതിനുള്ള നല്ല വരികള്‍ രൂപപ്പെടാറുള്ളത് അധികവും നിശ്ശബ്ദതയിലായിരിക്കും. ഉറക്കത്തിനിടയില്‍പ്പോലും എനിക്ക് കവിതയ്ക്കുവേണ്ട വരികള്‍ കുറിക്കേണ്ടിവന്നിട്ടുണ്ട്. കാരണം മനസ്സില്‍ തോന്നുമ്പോള്‍ത്തന്നെ അത് കുറിച്ചുവച്ചില്ലെങ്കില്‍ പിന്നീട് എത്ര ആലോചിച്ചാലും ആ വരികള്‍ ഓര്‍മ്മയിലേയ്ക്കു വരുത്താന്‍ എനിക്കു സാധിക്കാറില്ല എന്നതാണ്.

ഭര്‍ത്താവ് ജോലിക്കുപോകുകയും കുട്ടികള്‍ പഠിക്കുകയും ചെയ്യുന്ന കാലത്ത് രാവിലെ 5 മണിക്കുണര്‍ന്ന് രാത്രി 10 മണിക്കുറങ്ങുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇതു രണ്ടുമില്ലാത്തതിനാലും ബി ടെക് പഠിച്ച എൻറെ കുട്ടികള്‍ ഐ ടി ഫീല്‍ഡില്‍ ജോലിനോക്കുന്നതിനാലും (അവരുടെ ഫോണ്‍കോളിനുള്ള കാത്തിരുപ്പ്) മണി 11 ആയിപ്പോകുന്നു കിടക്കാന്‍. ചിലദിവസങ്ങളൊഴിച്ച്‌ രാവിലെ 6 മണിക്കേ ഉണരുന്നുള്ളൂ.

പറയത്തക്ക രോഗങ്ങളോ അസ്വസ്ഥതകളോ ഒന്നുതന്നെ എനിക്കില്ല. ഈ പ്രായത്തിലും വളരെ ഉന്മേഷവതിയാണ് ഞാന്‍.

ഒന്നുകില്‍ ജോലി തുടങ്ങുന്നതിനുമുന്നെയോ അല്ലെങ്കില്‍ ജോലിസമയം കഴിഞ്ഞതിനുശേഷമോ ആണ് ഞാന്‍ സാധാരണയായി എഴുതാനിരിക്കുന്നത്. അപ്പോഴാണ് എനിക്ക് കൂടുതല്‍ നന്നായി എഴുതാന്‍ ഉന്മേഷം ലഭിക്കുന്നതും.

തലച്ചോറിന് ആവശ്യമുള്ള വിശ്രമം കൊടുക്കുമ്പോഴാണ് നാം ചെയ്യുന്ന പ്രവൃത്തികള്‍ അതിന്റെ പൂര്‍ണ്ണതയില്‍ എത്തുന്നത്. വരുംകാലങ്ങളില്‍ നിറഞ്ഞ ആരോഗ്യകരമായ ജീവിതത്തിലൂടെ തിരക്കേറിയ എന്റെ മക്കളുടെ ജീവിതത്തില്‍ എന്നക്കുറിച്ചുള്ള ആവലാതികള്‍ വരുത്താതെ അവർ സമാധാ നവും സന്തോഷവുമായിരിക്കാന്‍ പുതിയവര്‍ത്തില്‍ 8 മണിക്കൂര്‍ ഉറങ്ങും എന്ന പ്രതിജ്ഞയാണ് ഞാന്‍ പുതിയതായി എടുക്കാന്‍ ആഗ്രഹി ക്കുന്നത്. മക്കളുടെ സന്തോഷകരമായ ജീവിതമല്ലേ നമ്മള്‍ അമ്മമാരുടെ മനഃസമാധാനം.

ജലമില്ലെങ്കിൽ ഒന്നുമില്ല.

ലോക ജലദിനം ഓരോതുള്ളി ജലവും അമൂല്യം ജലമില്ലെങ്കിൽ ഒന്നുമില്ല. ഈ ജലദിനത്തിൽ ഒരു എളിയ സന്ദേശം. നാം പൈസ മുടക്കി വീടുവയ്ക്കാനൊരുങ്ങുമ്പോൾ ആദ്യം ...