Tuesday, October 28, 2014

സംസാരം മധുരമായിരിക്കണം






സംസാരം മധുരമായിരിക്കണം

നാം ആശയ പ്രകടനം നടത്തുന്നത് മുഖ്യമായും നമ്മുടെ സംസാരത്തില്‍ കൂടെയാണ്.നമ്മുടെ ആന്തരീകമായ താല്‍പര്യം, ഉത്സാഹം, ആത്മാര്‍ത്ഥത ,ആദരവ്, സഹിഷ്ണുത,അഹംഭാവംഎന്നിവയെല്ലാം, നമ്മുടെ സംസാരത്തിലെസ്വരത്തിന്‍റെ വ്യതിയാനമനുസരിച്ചു കേൾവിക്കാരന് വ്യക്തമാകുന്നു. ഒരേ വാക് തന്നെ ഉച്ചരിക്കുമ്പോഴുണ്ടാകുന്ന സ്വര ഭേദംകൊണ്ട് ചിലപ്പോള് മിത്രങ്ങള് പോലും ശത്രുക്കള് ആകുന്നു. അത് കൊണ്ട് തന്നെ ഒരുവ്യക്തിയുടെ സ്വഭാവത്തിന്റെ പ്രതിഫലനമാണ് അയാളുടെ സംസാരത്തിലെ സ്വരം. സംസാരത്തിലെ നമ്മുടെ സ്വര ഭേദമാണ് സുഹൃത്തുക്കളെ സൃഷ്ടിക്കാനും സമൂഹത്തില്മാന്യതയാ എന്ന്
മനസ്സിലാക്കി ആരെയും വെറുപ്പിക്കാതെ ആകര്ഷണീയമായ രീതിയില് സംസാരിക്കാന് ശീലിക്കണം .

**********

Friday, October 24, 2014

റബ്ബറും പെന്‍സിലും = രക്ഷാകര്‍ത്താക്കളും കുട്ടികളും

പരസ്പര ബന്ധമുള്ളവ......ഒരു വട്ടുചിന്ത ....


Pencil : എന്നോട് ക്ഷമിക്കെടാ.....ഞാന്‍ കാരണം നിനക്ക് എപ്പോഴും കഷ്ടമല്ലേ..... Rubber : എന്തിനാ ....ഈ ക്ഷമ.....നീ അതിനു ഇപ്പൊ തെറ്റൊന്നും ചെയ്തില്ലാല്ലോ..


Pencil : ഞാന്‍ എപ്പോ എവിടെ തെറ്റ് ചെയ്താലും അത് മായ്ച്ചു കളയാന്‍ നീ ഉണ്ടാകും. ഇങ്ങനെ എന്റെ തെറ്റുകളെ ഇല്ലാതാക്കുമ്പോള്‍ നിന്റെ ഓരോ ഭാഗവും തേഞ്ഞു തേഞ്ഞു നീ ചെറുതാകുകയും നിന്റെ ഭംഗി പോകുകയും ചെയ്യുന്നത് ഞാന്‍ അറിയുന്നുണ്ട്. .....അതോര്‍ക്കുമ്പോള്‍ എനിക്ക് സങ്കടം വരുന്നു......
Rubber : ഓ അതാണോ...കാര്യം അതൊക്കെ ശരിയാ.....പക്ഷെ ഞാന്‍ അതൊന്നും വലിയ കാര്യമായി എടുത്തിട്ടില്ല. എന്റെ ജന്മം തന്നെ അതിനു വേണ്ടിയുള്ളതല്ലേ.......നിന്റെ തെറ്റുകളെ മായ്ക്കാന്‍ വേണ്ടിയാ എന്നെ ഉണ്ടാക്കിയിരിക്കുന്നെ.....എനിക്ക് നന്നായി അറിയാം ഇങ്ങനെ മായ്ചു മായ്ച്ച് ഒരു ദിവസം ഞാന്‍ ഇല്ലാതാവും അപ്പോള്‍ നീ വേറെ പുതിയത് ഒരെണ്ണം സംഘടിപ്പിക്കും എന്ന് ... നീ വിട്.., അതെന്റെ കടമയല്ലേ....ഞാന്‍ വലിയ സന്തോഷവാനാ അതില്‍. നീ അതോര്‍ത്തു വിഷമിക്കരുത്. കാരണം നീ സങ്കടപ്പെട്ടു കാണുന്നത് എനിക്ക് തീരെ ഇഷ്ടമല്ല.
പെന്‍സിലും റബ്ബറും ചേര്‍ന്നുള്ള ഈ സംഭാഷണം ശ്രദ്ധിച്ചോ.....രക്ഷാകര്ത്താക്കളെ റബ്ബര്‍ ആയും കുട്ടികളെ പെന്‍സിലായും ഒന്ന് സങ്കല്‍പ്പിച്ചു നോക്കിയേ.....കുട്ടികളുടെ തെറ്റുകളെ ക്ഷമിക്കുവാനും തിരുത്തുവാനും എപ്പോഴും രക്ഷാകര്‍ത്താക്കള്‍ ഉണ്ടായിരിക്കും . അതില്‍ കുട്ടികള്‍ അവരെ അനുസരിച്ചാലും ഇല്ലെങ്കിലും വേദനിപ്പിച്ചാല്‍ പോലും അവര്‍ സന്തുഷ്ടരായിരിക്കും ...കുട്ടികള്‍ക്ക് വേണ്ടി വീണ്ടും എന്തും ചെയ്യാന്‍, അനുഭവിക്കാന്‍ അവര്‍ എപ്പോഴും തയ്യാറായിരിക്കും....കാലപ്പോക്കില്‍ അവര്‍ ഇല്ലാതാവുകയും കുട്ടികള്‍ക്ക് പുതിയ ബന്ധങ്ങള്‍ ഉണ്ടാകുകയും ചെയ്യും......
ഇങ്ങനെ ജീവിതത്തിലെ പല ഉപമകളും ഉദാഹരണങ്ങളും നമ്മുടെ ചുറ്റുപാടും തന്നെ കാണാന്‍ കഴിയും ....പലതും നമ്മുടെ മനസ്സിന് അറിവ് പകരുന്നവയും ആയിരിക്കും.... ശ്രദ്ധ പതിപ്പിച്ചാല്‍ , മനുഷ്യ ജീവിതത്തിലെ പല തത്വങ്ങളും നമ്മുടെ ദിനചര്യകളില്‍ ഒളിഞ്ഞു കിടക്കുന്നതായി നമുക്ക് കാണാന്‍ കഴിയും.....മറ്റൊരു ഉദാഹരണം പറയാം......പാത്രം ചേച്ച് കൊണ്ടിരിക്കുമ്പോള്‍ എനിക്ക് ഫീല്‍ ആകുന്നതാ.....നമ്മള്‍ സിങ്കില്‍ കിടക്കുന്ന പാത്രങ്ങളെയെല്ലാം തേയ്ക്കുന്നു, പിന്നെ കഴുകുന്നു. ചിലത് ഉടഞ്ഞും പോകുന്നു. ആദ്യം തേച്ചതു തന്നെ ആണോ നമ്മള്‍ ആദ്യം കഴുകുന്നത്. ചിലപ്പോള്‍ അവസാനം തേച്ചതായിരിക്കും ആദ്യം കഴുകുക......അതുപോലെ തന്നെയാ ഈ ആദ്യം ജനിച്ച മനുഷ്യര്‍ അതായത് വയസ്സായവര്‍ മാത്രം അല്ലാല്ലോ ആദ്യം മരിച്ചു പോകുന്നത്....ചെറിയ കുട്ടികളും ഇടത്തരക്കാരും എല്ലാം മരണത്തിനു അടിമയാകുന്നതും ഇതുപോലെ തന്നെയല്ലേ......


*****************

Friday, October 3, 2014

വീക്ഷണത്തിലെ വീഴ്ച



വീക്ഷണത്തിലെ വീഴ്ച

മറ്റൊരാളെ കുറ്റം പറയുന്നതിനുമുൻപ് നമ്മൾ ശരിയാണോ എന്ന് നോക്കേണ്ടത് അത്യാവശ്യം ആണ്.

ഒരിടത്ത് ഒരു ഭാര്യയും ഭര്‍ത്താവും ജീവിച്ചിരുന്നു. ഒരിക്കല്‍ ഒരു പുതിയ കുടുംബം അവരുടെ തൊട്ടയല്പക്കത്തെ ഒഴിഞ്ഞു കിടന്നിരുന്ന വീട്ടില്‍ താമസിക്കാന്‍ വന്നു. പിറ്റേന്ന് രാവിലെ പ്രാതല്‍ കഴിച്ചു കൊണ്ടിരിക്കുമ്പോള്‍ പുതിയ വീട്ടിലെ സ്ത്രീ തുണി അലക്കിവിരിക്കുന്നത് ജനലിലൂടെ കണ്ട ഭാര്യ ഭര്‍ത്താവിനോട് പറഞ്ഞു "ആ സ്ത്രീയ്ക്ക് തുണി അലക്കുവാന്‍ അറിയില്ലാന്നു തോന്നുന്നു. ഒരു തുണിയുടെയും അഴുക്കു പോയിട്ടില്ല..കണ്ടില്ലേ" . എന്ന്. ഭര്‍ത്താവ് ഒന്നും മിണ്ടിയില്ല. പിറ്റേ ദിവസവും അവര്‍ പ്രാതല്‍ കഴിക്കുമ്പോള്‍ പുതിയ വീട്ടിലെ സ്ത്രീ തുണി കഴുകി വിരിക്കുകയായിരുന്നു. ഇത് കണ്ട ഭാര്യ അപ്പോഴും പറഞ്ഞു . "കണ്ടില്ലേ തുണി അലക്കി വിരിചിരിക്കുന്നെ. അഴുക്കു പോയിട്ടേയില്ല. ഇതെന്താ ആ സ്ത്രീയ്ക്ക് തുണി അലക്കാന്‍ അറിയാഞ്ഞിട്ടാണോ.....? അല്ലെങ്കില്‍ എനിക്ക് തോന്നുന്നു അവരുടെ സോപ് പൊടി നല്ല ഗുണ മുള്ളതല്ലാന്നു . വല്ല വിലക്കുറഞ്ഞ പൊടിയും വാങ്ങിച്ചാ അലക്കുന്നെ എന്നാ തോന്നുന്നേ". എന്നും പറഞ്ഞു. അപ്പോഴും ഭര്‍ത്താവ് ഒന്നും മിണ്ടിയില്ല....അങ്ങിനെ ദിവസവും ആ സ്ത്രീയുടെ അലക്കിനെ കുറ്റപ്പെടുത്തിക്കൊണ്ടിരുന്നു ഭാര്യ... പെട്ടന്നൊരു ദിവസം പതിവുപോലെ പ്രാതല്‍ കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ വലിയൊരു അതിശയത്തോടെ ഭാര്യ പറഞ്ഞു .."നോക്കിയേന്നു, ആ സ്ത്രീ തുണി അലക്കാന്‍ പഠിച്ചു എന്നാ തോന്നുന്നേ....ഇന്ന് തുണിയെല്ലാം നല്ലോണം അഴുക്കെല്ലാം പോയി വെളുത്തിട്ടുണ്ട്..... ആരാ അവര്‍ക്ക് പഠിപ്പിച്ചു കൊടുത്തെ എന്നാ എനിക്ക് അറിയാത്തെ" എന്ന്..

എപ്പോഴും ഭാര്യയുടെ കമന്റ്‌ കേട്ട് മൌനം പാലിക്കാറുള്ള ഭര്‍ത്താവ് ഉടനെ പറഞ്ഞു , "ഞാന്‍ ഇന്ന് നേരത്തെ എഴുന്നേറ്റ് നമ്മുടെ ജനലുകള്‍ തുടച്ചു വൃത്തിയാക്കി"..എന്ന് .. ഇത് കേട്ട് ഭാര്യ ഒന്ന് നന്നായി ചമ്മി...ഒരു ഒന്നൊന്നര ചമ്മല്‍ .

ഇതാണ് നമ്മുടെ ജീവിതത്തില്‍ സാധാരണയായി നടക്കുന്നത്. നാം മറ്റുള്ളവരെ വിമര്‍ശിക്കും മുന്‍പ് ഒരിക്കല്‍ നമ്മുടെ മനസ്സിനെ ഒന്ന് നന്നായി വിശകലനം ചെയ്തു നോക്കേണ്ടത് അത്യാവശ്യം ആണ്. പല കുറവുകളും നമ്മൾ നോക്കിക്കാണുന്നവിധത്തിലെ കുറവുകൊണ്ടു തോന്നുന്നവയാണ്...നമ്മുടെ അകക്കണ്ണില്‍ ശുദ്ധത ഉണ്ടെങ്കിലെ മറ്റുള്ളവരിലെ നന്മകള്‍ തിരിച്ചറിയാന്‍ കഴിയൂ......

ജലമില്ലെങ്കിൽ ഒന്നുമില്ല.

ലോക ജലദിനം ഓരോതുള്ളി ജലവും അമൂല്യം ജലമില്ലെങ്കിൽ ഒന്നുമില്ല. ഈ ജലദിനത്തിൽ ഒരു എളിയ സന്ദേശം. നാം പൈസ മുടക്കി വീടുവയ്ക്കാനൊരുങ്ങുമ്പോൾ ആദ്യം ...