ജീവിതത്തിലെ ഏറ്റവും ഉല്‍കൃഷ്ടമായ ഗുണവിശേഷമാണ് സ്നേഹം. സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ആഗ്രഹിക്കാത്തവർ ഉണ്ടാകുമോ? ഹൃദയത്തില്‍ സ്നേഹമുള്ള ആള്‍ ഒരിക്കലും അനുചിതമായി പെരുമാറുകയില്ല. സ്നേഹംപ്രകടിപ്പിക്കുന്ന കാര്യത്തില്‍ നാം ഒരിക്കലും പിശുക്കു കാണിക്കരുത്. മറ്റുള്ളവരുടെ സ്നേഹം നമുക്ക് ലഭിക്കണമെങ്കില്‍നാം സ്നേഹം പ്രകടിപ്പിച്ചേ പറ്റൂ. സ്നേഹം പ്രകടിപ്പിക്കുന്നതു കാണാന്‍ ഇടയായാല്‍ മറ്റുള്ളവര്‍ എന്ത് വിചാരിക്കും എന്ന ചിന്തയാണോ നമ്മുടെ പാരമ്പര്യത്തിന്‍റെ സ്വാധീനമാണോ അതോ സംസ്കാരത്തിന്‍റെ ഒരു ഭാഗം ആയിട്ടാണോ സ്നേഹ പ്രകടനത്തിന്‍റെ കാര്യത്തില്‍ പൊതുവേ വിമുഖരാണ് നമ്മള്‍. ഉള്ളിലുള്ള സ്നേഹം പുറത്തു പ്രകടിപ്പിക്കാതിരുന്നാല്‍ മറ്റുള്ളവര്‍ അത് എങ്ങിനെ അറിയാനാണ്?
സ്നേഹംതന്നെ ആണ് സ്നേഹത്തിനു തിരിച്ചുനല്കാനുള്ള സമ്മാനം എന്ന് മനസ്സിലാക്കി സ്നേഹിക്കുന്നവര്‍ക്ക് സ്നേഹം അതേപടി യോ ഒരുപടി കൂടുതലായോ തിരിച്ചു നല്‍കാന്‍ ഒരിക്കലും നാം മടി കാണിക്കരുത്. സ്നേഹത്തിന്റെ നോട്ടം മിഴികള്‍ കൊണ്ടല്ല, മനസ്സുകൊണ്ടാണ്. സ്നേഹം ദൈവമാണ് .
**************