Tuesday, August 20, 2013

മാതാപിതാക്കൾ




മാതാപിതാക്കള്‍‍ നമുക്ക് നേരില്‍ ‍ കാണാന്‍ ‍ കഴിയുന്ന ദൈവങ്ങള്‍ ‍ആണ് അല്ലെങ്കില്‍ ദൈവം നമുക്ക് നല്‍‍കിയിരിക്കുന്ന ഒരു അത്ഭുത സമ്മാനമാണ്. കണ്ണുള്ളപ്പോള്‍ ‍കണ്ണിന്‍റെ വിലയറിയില്ല' എന്ന് പറയുന്ന മാതിരി അവര്‍ ‍ ഈ ഭൂമിയില്‍ നിന്നും മാഞ്ഞ ശേഷമേ നമുക്കിതു മനസ്സിലാക്കാന്‍ കഴിയൂ. 

ഒരമ്മ നീണ്ട ഒന്‍‍പതു മാസങ്ങള്‍ പല ത്യാഗങ്ങളും സഹിച്ചു ക്ഷമയോടെ കാത്തിരിക്കുന്നു ഒരുകുഞ്ഞിനു ജന്മം നല്‍കാന്‍. ‍അച്ഛനാകട്ടെ ആയുഷ്കാല സമ്പാദ്യം മുഴുവനും മക്കളുടെ ആശകള്‍‍ക്കും ഭാവിസുരക്ഷിതത്വത്തിനും ആയി കാത്തുവയ്ക്കുന്നു. മാതാപിതാക്കളുടെ സ്നേഹത്തിനു കണക്കോ അതിര്‍‍വരമ്പോ ഇല്ല. മക്കളുടെ സ്നേഹംപോലും പ്രതീക്ഷിക്കുന്നില്ല അവര്‍. മക്കളുടെ അങ്കലാവണ്യങ്ങള്‍‍, രൂപഭംഗി, പഠിപ്പ്, പെരുമാറ്റം ഇവ ഒന്നും തന്നെ അവരെ ബാധിക്കുന്നില്ല. മക്കളുടെ ഭാവിയുടെ അടിത്തറ പാകുന്നതില്‍ ‍ മാതാപിതാക്കളുടെ പങ്കു വളരെ പ്രാധാന്യം അര്‍ഹിക്കുന്നു. പക്വതയോടെയും നിലനില്‍പോടെയും അവര്‍ ‍നമ്മെവളര്‍ത്തിയെടുക്കുന്നു. എല്ലാം നേടി നമ്മള്‍ ‍ പക്വത എത്തുമ്പോഴേക്കും മാതാപിതാക്കള്‍ ‍വയസ്സായിട്ടുണ്ടാവും.

പിന്നീടുള്ള അവരുടെ ജീവിതം സ്വര്‍ഗതുല്യമാക്കികൊടുക്കേണ്ടത് മക്കളുടെ ഒരു കടമ തന്നെയാണ്. നല്ല കുട്ടികളാണ് നാളത്തെ നല്ല രക്ഷകര്‍‍ത്താക്കള്‍‍. നമ്മള്‍ കുട്ടികളായിരിക്കുമ്പോള്‍ ‍ നമ്മളുടെകൂടെയിരുന്നു നമുക്ക് വേണ്ടി കഷ്ടപ്പെട്ടിട്ടുള്ള നമ്മുടെ മാതാപിതാക്കളുടെ വാര്‍‍ദ്ധക്യകാലത്ത് അവരോടോത്ത് ചിലവിടാനും അവരെ സ്നേഹിക്കുവാനും അവര്‍‍ക്ക് മര്യാദയും സന്തോഷവും നമ്മളാല്‍ ‍കഴിയുന്നവിധം കൊടുക്കുവാനും അങ്ങനെ അവരുടെ ഭൂമിയിലെ ജീവിതം സ്വര്‍‍ഗീയമാക്കുവാനും നമുക്ക് കഴിഞ്ഞാല്‍ ‍ അതിലേറെ പുണ്യം വേറെയുണ്ടോ.....


ജലമില്ലെങ്കിൽ ഒന്നുമില്ല.

ലോക ജലദിനം ഓരോതുള്ളി ജലവും അമൂല്യം ജലമില്ലെങ്കിൽ ഒന്നുമില്ല. ഈ ജലദിനത്തിൽ ഒരു എളിയ സന്ദേശം. നാം പൈസ മുടക്കി വീടുവയ്ക്കാനൊരുങ്ങുമ്പോൾ ആദ്യം ...